നീയെന്ന ഭാവമായ്

നീയെന്ന ഭാവമായ്

ഈണം ഏതായാലും നെഞ്ചിലേറ്റാം സഖേ, 
ഈ വരികൾ നമുക്കായൊന്നു മൂളാം മെല്ലേ... 
പരിഭവം കാട്ടി നീ എന്നിൽ നിന്നുമകലുകിലായ്, 
ഒന്നു കേൾക്കുകിൽ പരിഭവങ്ങളെല്ലാം അലിയിച്ചിടാം.

നിന്നെപ്പോലെയാകാൻ എനിക്കാവാഞ്ഞാൽ പ്രിയേ, 
നിൻ നിഴലായ് മാറാൻ കഴിഞ്ഞില്ലെങ്കിൽ...
എന്നെത്തന്നെ നിന്നിലേക്ക് മാറ്റാം,
നീയെന്ന ഭാവമായ് ഒന്നായ് ലയിച്ചീടാം.

പരിഭവം കാട്ടി നീ അകലുകിൽ,
നിൻ പരിഭവങ്ങളെല്ലാം അലിയിച്ചിടാം...

പ്രകൃതിയില്ലാതെ പ്രണയമുണ്ടോ, പൂവില്ലാതെ പുലരിയുണ്ടോ,
നീയില്ലാതെ ഞാനുമില്ല, ഞാനില്ലാതെ നീയുമുണ്ടോ...
ഒടുവിൽ നമ്മളൊന്നായ് ഈ പ്രപഞ്ച താളത്തിൽ അലിഞ്ഞിടാം.


ജീ ആർ കവിയൂർ 
17 05 2026
(കവിയൂർ , തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ