പെയ്തിറങ്ങാത്ത മഴ
പെയ്തിറങ്ങാത്ത മഴ
കറുത്ത മേഘങ്ങൾ കൂടിയെങ്കിലും,
മഴ ഭൂമിയിലിറങ്ങിയില്ല.
കാത്തുനിന്ന വരണ്ട മണ്ണിൽ,
നിശ്ശബ്ദം മാത്രം വീണിരുന്നു.
കാറ്റിന്റെ മങ്ങിയ ചലനത്തിൽ,
അറിയാത്ത വേദന നിറഞ്ഞു.
പറയാതെ നിന്ന വാക്കുകൾ,
മനസ്സിൽ തിരമാലയായി.
പെയ്യാതെ കടന്നുപോയ മഴപോലെ,
ചില സ്വപ്നങ്ങൾ മാഞ്ഞുപോയി.
എന്നിരുന്നാലും പ്രതീക്ഷയുടെ വിത്ത്,
ഹൃദയത്തിൽ ജീവനോടെ നിന്നു.
ജീ ആർ കവിയൂർ
21 05 2026
( കവിയൂർ,തിരുവല്ല)
Comments