ചിതൽ തിന്ന പുസ്തകം

 ചിതൽ തിന്ന പുസ്തകം


പച്ചയായ് കാട്ടിൽ തലയുയർത്തി നിന്നനാൾ
പറ്റില്ലിതെന്നെ തൊടുവാൻ ചെതലിനും
മഴുവിൻ മുഖത്താൽ മുറിവേറ്റു വീണനാൾ
മരമൊന്നു തന്നൂ കടലാസിൻ രൂപവും.

അറിവിന്റെ ലോകം കുറിച്ചിട്ട താളുകൾ
അഴകോടെ പുസ്തകക്കൂട്ടായ് മാറിയോ
വായിച്ചുതീർത്ത മനുഷ്യന്റെ കൺകളിൽ
വെളിച്ചം പകർന്നു മയങ്ങി വിശ്രമിച്ചു.

കാലം കടന്നുപോയീ അലമാരയുടെ കോണിലായ്
കാത്തുനിന്നീ താളുകൾ തൻ വിധി കാണуവാൻ
അറിവിന്റെ വിരുന്ന് നുകരാൻ കൊതിച്ചവർ
അരികിലെത്തില്ലെന്നറിഞ്ഞൊരു നേരത്ത്.

മണ്ണിൽ നിന്നുയർന്ന മരത്തിന്റെ ഓർമ്മയിൽ
മണ്ണിലെ ജീവികൾ തിരികെയും വന്നുപോൽ
അക്ഷരക്കൂട്ടെല്ലാമാഹാരമാക്കി മാറ്റി
അറിവിൻ കഥകൾ അവരും പങ്കുവെപ്പൂ.

- ജി ആർ കവിയൂർ 
26-05-2026
(കവിയൂർ, തിരുവല്ല)

(NB: കവിയൂർ ശിവപ്രസാദ് സാറിൻ്റെ വീട്ടിലെ ചിതൽ തിന്ന പുസ്തകം കണ്ടപ്പോൾ എഴുതാൻ ഉണ്ടായ സാഹചര്യം)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത