ലഹരിമുക്ത ലോകം
ലഹരിമുക്ത ലോകം
(പല്ലവി)
സ്നേഹം, പ്രേമം, പ്രണയം,
സഹജീവികളോടോ? ഇന്നില്ല.
സർവ്വ സഹവാസങ്ങളും വെടിഞ്ഞ്,
സകലതും പായുന്നത് മയക്കത്തിലേയ്ക്ക്.
(അനുപല്ലവി)
സാഹചര്യങ്ങൾക്ക് അടിമയായി ഇന്ന്,
സർവ്വംസഹയാം ദേവിക്ക് പോലും ലജ്ജ തോന്നും വണ്ണം,
മനുകുലം മുഴുവൻ പായുന്നു—
ലഹരിക്ക് പിന്നാലെ മാത്രം!
(ചരണം 1)
കണ്ണിലൊരു തിളക്കമില്ലാതെ,
കരങ്ങളിൽ കരുത്തില്ലാതെ,
തണൽ തേടേണ്ട യൗവ്വനം ഇന്ന്,
തപ്പിത്തടയുന്നു കരിനിഴലിൽ.
പുകയുന്ന മനസ്സും എരിയുന്ന ജീവിതവും,
ലഹരി തൻ ലഹരിയിൽ അലിഞ്ഞു തീരുന്നു.
(ചരണം 2)
രാജ്യ ദ്രോഹികൾക്കായി കുടപിടിക്കുന്നു—
അറിയാതെ നാം നമ്മെത്തന്നെ ഒറ്റിക്കൊടുക്കുന്നു.
സമൂഹ ബോധം ഉണരട്ടെ, മനസ്സ് തെളിയട്ടെ,
മനുഷ്യത്വം മരിക്കാത്ത വിശ്വം പുലരട്ടെ.
(മുദ്ര)
കൈകോർക്കാം നമുക്ക് ഈ പോരാട്ടത്തിൽ,
ലഹരിമുക്തമായൊരു പുലരിക്കായ്.
ജീ ആർ കവിയൂർ
15 05 2026
(കവിയൂർ, തിരുവല്ല)
Comments