ഹരിതവനത്തിലെ തപസ്വി

 ഹരിതവനത്തിലെ തപസ്വി



പച്ചിലത്തുമ്പിൽ തപസ്സിരിക്കും,
സൂക്ഷ്മരൂപിയാം പ്രാണനേ...
നിശബ്ദമായൊരു നിഴലുപോലെ,
നീ ഇലച്ചാർത്തിൻ മടിത്തട്ടിൽ.

നേർത്തൊരു ചിറകിലെ വജ്രശോഭ,
വെളിച്ചം തട്ടവേ മിന്നിടുന്നു.
രക്തദാഹമില്ലാത്ത ശാന്തഭാവം,
പൂന്തേൻ നുകരും സുന്ദരജന്മം.

ഉറങ്ങുന്ന ലോകത്തെ കാവൽനിൽപ്പൂ,
ഈശ്വരൻ തൻ വിചിത്ര സൃഷ്ടി നീ.
നീചമെങ്കിലും നിസ്തുല്യ ഭാവം,
ജീവിതത്തിൻ ലളിത ബിംബം.

ജീ ആർ കവിയൂർ 
14 05 2026
(കവിയൂർ , തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത