ദേശാടനപ്പക്ഷികൾ

 ദേശാടനപ്പക്ഷികൾ




ദേശങ്ങൾ താണ്ടിപ്പറന്നുപോകും,
പക്ഷികളേ നിങ്ങൾ തൻ യാത്രയേറെ.
മണ്ണിൽ മനുഷ്യൻ അലയുംപോലെ,
വിണ്ണിൽ നിങ്ങൾ തൻ ജീവനമാർഗ്ഗം.

കോണൊത്ത അണിയിലൊരായിരം പക്ഷികൾ,
അതിരുകളില്ലാത്ത ദൂരങ്ങളിൽ.
നായകൻ മുന്നിൽ വഴിനടത്തവേ,
ക്ഷീണമറിയാതെ പറന്നിടുന്നു.

മുന്നിലിരിക്കും പക്ഷിക്ക് ക്ഷീണമെങ്കിൽ,
പിന്നിലുള്ളോൻ വന്നു സ്ഥാനം നേടും.
പരസ്പരം താങ്ങായി മാറിയല്ലോ,
വിസ്മയക്കാഴ്ചയായ് മാറിടുന്നു.

പല നദികളും മലനിരകളും താണ്ടി,
പുത്തൻ സംസ്കാരങ്ങളും കണ്ടിറങ്ങി.
അവർ കണ്ട കാഴ്ചകൾ തൻ അറിവുകൾ,
നമ്മുടെ മനസ്സിലും നിറയുന്നു.

ഈ പ്രകൃതി ഒരു തുറന്ന പാഠപുസ്തകം,
മാറുന്ന വാനിലെ മായാജാലം.
കാഴ്ചകൾ മനസ്സിൽ വിസ്മയമരുളി,
ഉണർത്തുന്നു എന്നും പുത്തൻ ആനന്ദം!

ജീ ആർ കവിയൂർ 
24 05 2026
(കവിയൂർ, തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത