കവിയൂരിലെ കാഴ്ച വസന്തം

 കവിയൂരിലെ കാഴ്ച വസന്തം




കണ്ടും കേട്ടും മുട്ടി ഞാനിന്നലെ
കവിയൂരിൻ്റെ ഒരു വെള്ളിത്തിളക്കത്തെ;
കഥകൾ പങ്കിട്ടു സ്നേഹത്തിൻ ചില്ലയിൽ
കഥാകാരനോടൊപ്പമൊരു ഇത്തിരി നേരം.

കാനഡയിലെ മഞ്ഞുപുതച്ചൊരാ ഓർമ്മയും
കവിതയായ് അദ്ദേഹം കേട്ടു നിന്നതും
കണ്ണിലെ ഗസലുകൾ ചൊല്ലിയ നേരത്ത്
കരളിൽ തളിർത്തൊരു മധുരമായ്.

കരുതലോടെന്നോടു ചേർന്നൊരാ നിമിഷം
കൈവന്ന ഭാഗ്യമായി വാഴ്ത്തുന്നു
കാലത്തിൻ താളത്തിൽ മായാതെ നിൽക്കും
കനകമാം കൂടിക്കാഴ്ചയെന്നോർമ്മ.

ജീ ആർ കവിയൂർ 
07 05 2026
( കവിയൂർ തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം