പ്രകൃതി സംരക്ഷണം
പ്രകൃതി സംരക്ഷണം
പ്രകൃതി നീ തകൃതിയായി മാറുന്നുവോ എന്തേ?
മരങ്ങളും മലകളും കാടുകളും ഇല്ലാതാക്കി
മനുഷ്യാ നിൻ കാട്ടും കുസൃതിയാലോ?
അസംസ്കൃത വസ്തുക്കളാൽ നിർമ്മിച്ചീടും നിന്റെ-
വ്യാജവസ്തുക്കൾ കടലിൽ തള്ളുന്നുവല്ലോ,
അത് തിരികെ കരയിലേക്ക് വീണ്ടും വന്ന്
വലിയ വിനയായ് മാറുന്നുവല്ലോ,
പ്രകൃതിതൻ പ്രതികാരം കാണുന്നില്ലയോ ?
അതോ കണ്ടില്ല എന്ന് നടിക്കുന്നുവോ ?!
ചൂടാൽ വെന്തുരുകുന്നു ഭൂമിയിന്ന്,
പുകയുന്നു മനവും പുകയുന്നു കണ്ണുകളും,
കൊടും തണുപ്പും ഉരുകുന്ന മഞ്ഞിൻ മലകളും,
താളം തെറ്റിയീടും പ്രകൃതി തൻ വികൃതികൾ.
ഓണനാളിൽ ഓണമൂട്ടുന്നു പ്രകൃതിക്ക് വിവിധ രീതിയിൽ,
ഗൗളിക്കും നാല്കാലിയ്ക്കും ഓണം കൊടുത്തൊരു പഴയ കാലം!
അതിരുകൾ വെട്ടിപ്പിടിച്ച നിൻ ആർത്തിയാൽ,
കാവുകളൂം കുളങ്ങളും കാത്തുപരിപാലിച്ചും,
സൂര്യനും പാമ്പിനും മരങ്ങൾക്കും വിളക്കുവെച്ചും,
സമസൃഷ്ടിയായി പ്രകൃതിയെ വണങ്ങിയ പഴയ കാലത്തെ-
അറിവില്ലാതെ നാം തല്ലിക്കെടുത്തുന്നു!
സൗരോർജ്ജം സ്വീകരിച്ച് മലിനീകരണം തടയാം,
വാഹനപ്പെരുപ്പം കുറച്ച് ഇന്ധനവാതകങ്ങൾ ഒഴിവാക്കാം,
ഇനിയെങ്കിലും ഉണരൂ മനുഷ്യാ നീ,
മരങ്ങൾ നട്ടുപിടിപ്പിച്ചു കാക്കുകീ ഭൂമിയെ,
സഹജീവികളെയും ആദരിച്ചു പോറ്റുക,
ഒന്നുണ്ടെങ്കിലെ മറ്റൊന്നുള്ളൂ എന്നറിക!
ജീ ആർ കവിയൂർ
18 05 2026
( കവിയൂർ,തിരുവല്ല)

Comments