കൊന്നകുളങ്ങര വാഴും അമ്മേ ശരണം

 കൊന്നകുളങ്ങര 
വാഴും അമ്മേ ശരണം



(പല്ലവി)
ഗോവിന്ദൻകുളങ്ങര വാഴും ദേവി
ഗോപാലസഹോദരി ഭദ്രകാളി
മല്ലികാവനത്തിലെ പുണ്യരൂപേ
മംഗളദായിനി കാത്തുക്കൊൾക 

അമ്മേ ശരണം ദേവി ശരണം
കൊന്നകുളങ്ങര വാഴും അമ്മേ ശരണം 

(അനുപല്ലവി)
ശങ്കരമംഗലത്തമ്മ തൻ ഭക്തിയിൽ
വാമനമൂർത്തി തൻ ചൈതന്യമായ്
സുദർശനചക്രത്തിൻ തേജസ്സു തൂകും
സങ്കടനാശിനി ഭദ്രകാളി 

അമ്മേ ശരണം ദേവി ശരണം
കൊന്നകുളങ്ങര വാഴും അമ്മേ ശരണം

(ചരണം 1)
ഓലക്കുടയിലേറി വന്നവളേ
കൊന്നകുളങ്ങരയിൽ കുടിയിരുന്നോളേ 
കളമെഴുത്തും പാട്ടും പടയണിയും
കനിവോടെ സ്വീകരിക്കും തായേ
ശക്തിസ്വരൂപിണി ചണ്ഡികേ അമ്മേ
ഭക്തർക്ക് അഭയമായ് വിളങ്ങീടേണേ 

അമ്മേ ശരണം ദേവി ശരണം
കൊന്നകുളങ്ങര വാഴും അമ്മേ ശരണം

(ചരണം 2)
നിൻ സ്തുതി പാടുവാൻ അറിവില്ലാത്തോെരെൻ
ഹൃദയത്തിൻ താളുകളിൽ കുറിച്ചിടുന്നു..
ഒന്നുമറിയാത്തൊരീ ഭക്തന്റെ വരികൾ 
അമ്മ തവ പാദങ്ങളിൽ അർപ്പിക്കുന്നു..
അമ്മേ.. നിൻ താമരപ്പൂവടികളിൽ
അടിയനു മോക്ഷം നൽകേണമേ
അഭയം തന്നു കാത്തീടേണമേ..

അമ്മേ ശരണം ദേവി ശരണം
കൊന്നകുളങ്ങര വാഴും അമ്മേ ശരണം

ജീ ആർ കവിയൂർ 
09 05 2026
( കവിയൂർ, തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത