ഒറ്റ നക്ഷത്രം
ഒറ്റ നക്ഷത്രം
ഇരവിന്റെ ആഴം നിറഞ്ഞപ്പോൾ,
ആകാശം മൗനമായി നിന്നു.
ദൂരെയൊരു ഒറ്റ നക്ഷത്രം,
വെളിച്ചമായി തെളിഞ്ഞിരുന്നു.
കാറ്റിന്റെ ശാന്ത സഞ്ചാരത്തിൽ,
ഓർമ്മകൾ ഒഴുകിയെത്തി.
നിശ്ശബ്ദമായ ഹൃദയത്തിനുള്ളിൽ,
സ്വപ്നങ്ങൾ ഉണർന്നുനിന്നു.
ഇരുള്‍ മുഴുവൻ പടർന്നിട്ടും,
പ്രതീക്ഷ അണഞ്ഞില്ലാതെ.
ഒറ്റ നക്ഷത്രത്തിന്റെ തെളിച്ചം,
വഴിയായി മാറിനിന്നു.
ജീ ആർ കവിയൂർ
28 05 2026
(കവിയൂർ, തിരുവല്ല)
Comments