സ്നേഹത്തിന്റെ ശക്തി
സ്നേഹത്തിന്റെ ശക്തി
തെറ്റുകൾ മനുഷ്യർക്കെല്ലാം വരാം,
ഹൃദയത്തിന് എന്തിന് ഭാരമേകണം?
സ്നേഹത്തിൽ ബന്ധങ്ങൾ പൂത്തുലയും,
മനസിലെ മേഘങ്ങൾ അകന്നു പോകും.
ചെറിയ കാര്യങ്ങൾ മറന്നുകളയൂ,
സ്നേഹദീപങ്ങൾ തെളിയിക്കൂ.
മനസിൽ വിരോധം സൂക്ഷിക്കരുതേ,
പുഞ്ചിരിയോടെ ദുഃഖം സഹിക്കൂ നീ.
എല്ലാവരെയും ചേർത്തുപിടിക്കുന്നവർ,
ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നവർ.
സ്നേഹത്തിന്റെ ശക്തി അതുല്യമത്രേ,
ബന്ധങ്ങളെ കാത്തുസൂക്ഷിക്കുന്നതത്രേ.
ജീ ആർ കവിയൂർ
27 05 2026
(കവിയൂർ, തിരുവല്ല)
Comments