കാറ്റിൽ ഒഴുകുന്ന കഥ

 കാറ്റിൽ ഒഴുകുന്ന കഥ

കാറ്റിന്റെ മൃദു ചിറകിൽ,  
ഒരു കഥ ഒഴുകിയെത്തി.  
ആരും പറയാതെ പോയ,  
വാക്കുകൾ അതിൽ നിറഞ്ഞിരുന്നു.  

മഴനനഞ്ഞ വഴിയരികിൽ,  
ഓർമ്മകൾ നിന്നു കേട്ടു.  
ഇലകളുടെ ചലനങ്ങളിൽ,  
കാലത്തിന്റെ സ്വരം മുഴങ്ങി.  

പറന്നുപോകുന്ന കാറ്റിനൊപ്പം,  
കഥയും ദൂരെയായി നീങ്ങി.  
പക്ഷേ അതിന്റെ നിശ്ശബ്ദം,  
ഹൃദയത്തിൽ തങ്ങിനിന്നു.

ജീ ആർ കവിയൂർ 
19 05 2026
( കവിയൂർ, തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത