പ്രഭാത സവാരി
കവിത
പ്രഭാത സവാരി
പുലരി തൻ പൊൻകിരണം കൺതുറക്കും വേളയിൽ,
മടിയെല്ലാം ദൂരെ മാറ്റി ഇറങ്ങീടാം നിരത്തിലായ്.
പച്ചപ്പുൽത്തകിടിയും പ്രകൃതിതൻ ഭംഗിയും,
ഉള്ളിലെരിയുന്ന താപമെല്ലാം മാറ്റീടും.
ഇളംകാറ്റേറ്റു നാം മുന്നോട്ട് നടക്കുമ്പോൾ,
സ്വതന്ത്രമായി ചിന്തിക്കാൻ മനസ്സിന്നു കഴിയും.
പുതിയൊരു സൗഹൃദം പൂത്തുലയും ദൂരങ്ങളിൽ,
പഴയൊരു ബന്ധങ്ങൾ പുതുക്കാനും വഴിയൊരുക്കും.
രക്തസമ്മർദ്ദവും പ്രമേഹവും ഓടിയകലും,
രോഗങ്ങൾ തീണ്ടാത്ത കായബലം കൈവരും.
ആരോഗ്യം കാക്കുന്ന സൗമ്യമാം ശീലമിത്,
ആയുസ്സും ഉണർവും നൽകിടും പുണ്യമിത്.
വാടിയ മനസ്സുകൾ ഉണരുന്ന നേരം,
വാക്കിനാൽ ചൊല്ലാം പ്രഭാതസവാരി തൻ ഗീതം.
നടക്കാം നമുക്കൊരുമിച്ചീ പുലർകാലെ,
നേടാം ആരോഗ്യമുള്ളൊരു നാളെ!
ജീ ആർ കവിയൂർ
19 05 2026
( കവിയൂർ, തിരുവല്ല)
Comments