ഞാനെന്ന ഭാവം

 ഞാനെന്ന ഭാവം 



ഞാനും എൻ്റെ അഹംഭാവവും 
ഞാനിനെ തിരക്കുന്നതിൽ വല്ലാതെ
ഞാണിൽ ഞാന്നു കിടക്കും പോലെ
ഞെട്ടറ്റ് പിടിച്ചു നിൽക്കാനാവാതെ

ഞെരക്കങ്ങൾ ഹൃത്തിൽ പടരുമ്പോൾ
ഞൊടിയിടയിൽ സത്യം മറയുന്നു
ഞെളിഞ്ഞു നിൽക്കും മിഥ്യ തൻ രൂപം
ഞെരിപ്പിലെരിയും കനലായ് മാറുന്നു.

ഞെട്ടലോടെ മണ്ണിൽ പതിയവേ
ഞരമ്പുകൾ തോറും മൗനം നിറയേ
ഞാ എന്ന ഭാവം അവശേഷിക്കെ
ഞണിതമാം സത്യം പുലരുന്നു.

ജീ ആർ കവിയൂർ 
09 05 2026
( കവിയൂർ , തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം