ജീവിതചക്രത്തിന് നോവ്

 ജീവിതചക്രത്തിന് നോവ്




വെയിലിന്റെ വായ്ത്തല മൂർച്ചയേറുന്നു
ചുമലിലൊരു ഭാരം വഴിയേ അലയുന്നു
വിയർപ്പു വിഴുങ്ങുന്നു, നോവുകൾ പേറുന്നു
അന്യന്റെ കത്തിക്കു തിളക്കമേകുന്നു.

വിളിച്ചു കടന്നുപോം ആ ഹിന്ദി മൊഴിയിൽ
വയറിന്റെ പച്ചയാം മലയാളം കേൾപ്പൂ
എല്ലില്ലാ അവയവങ്ങൾ തൻ വിങ്ങലിൽ
പിറക്കുന്നു കവിതയും ഗൽഗതമായി.

കേട്ടില്ലെന്നു ചൊല്ലുവാൻ ആവില്ലിനി ഒട്ടും
അക്ഷര ദുഃഖം പേറി നിൽപ്പൂ കവിയും
അറിയാതെ കുറിക്കുന്നു ജീവിതത്തിൻ താളം
ആ ചക്രത്തിനൊപ്പം കറങ്ങുന്നു വിതയും.

- ജി ആർ കവിയൂർ
09/05/2026

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത