കൈവിട്ട കവിതയായ് ..!!
ആദ്യ സമാഗമവേളയിൽ തന്നെ അറിയാതെ
ആരും കാണാതെ കണ്ണുകൾ തമ്മിലിടഞ്ഞു
നിൻ ചുണ്ടുകളിലമരും സുഷിത വാദ്യത്തിൽ
ശ്വാസനിശ്വാസങ്ങൾ വിരലാളമർത്തുമ്പോൾ
പിരിയും നേരമായ് നിറഞ്ഞു കണ്ണുകൾ
അലയും മനസ്സുമായ് ഓർമ്മകൾ തേടുന്നു
വിടരും മലർമണം മെല്ലെ തൂകുന്നത്
വീശിയടിച്ചു കൊണ്ടയകലും കാറ്റിൻ
അലകളിലെങ്ങോ പോയ് മറഞ്ഞുവോ
മഴത്തുള്ളിയായ് വീണ്ടും സംഗീത
സാന്ദ്രമായ് വന്നലച്ചു ജാലകത്തിൽ
ജാല്യമില്ലാതെ കൂടെ പാടാനൊരുങ്ങുന്നു
കരകവിയും മനസ്സിന് ചാഞ്ചാട്ടം
കണിമലരുകൾ വിരിഞ്ഞു സുഗന്ധം
കാറ്റിലാടി നിന്നു വസന്തം കളിചിരിയാലെ
കണ്ടു കൊതിതീരുംമുമ്പേ വിരിഞ്ഞു
കൊഴിയുന്നുവല്ലോ കൈവിട്ട കവിതയായ് ..!!
Comments