കുറും കവിതകൾ 786

ചക്രവാള ചരുവിൽ
ചായാനൊരുങ്ങുന്ന സന്ധ്യ
ചേക്കേറാൻ ഇടം തേടുന്ന ചിറകുകൾ ..!!


ഉത്സവ വേളകളൊരുക്കാൻ
പൊട്ടിയമരുവാനുള്ളയൊരുക്കും
വിശപ്പിൻറെ വേദന ..!!

ചുവപ്പു മങ്ങി തുടങ്ങുന്നു
ചിന്തകൾ മാറാലപിടിച്ചു
ആളൊരുക്കങ്ങൾ കുറയുന്നുവോ ..!!


ആചാരങ്ങൾ മുറിവേൽക്കുന്നു
അമ്മമാരിറങ്ങുന്ന തെരുവുകൾ
അകലെ നായകളോരിയിടുന്നു ..!!

നിഴലുകൾ കഥപറയുന്നു
വരും ദിനങ്ങളുടെ ദൈന്യത
കാറ്റ് തെങ്ങുന്നുവോ ..!!

ഏകാന്തതയുടെ കൂട്ടിനായ്
കടലിരമ്പത്തിന് അലകളിൽ
മൗനിയായ് കണ്ടൽ കാടുകൾ ..!!

വേനലിൽ മനം
ഭക്തിയാൽ  വെന്തമരുന്നു
പൊങ്കാലകലങ്ങളിൽ  ..!!

നിലാവിൻറെ  തണലിൽ 
മുങ്ങി പൊങ്ങിയൊരു 
അല്ലിയാമ്പലിന്റെ നാണം ..!!

ഇലയൊഴിഞ്ഞ ചില്ലകളിൽ 
ശിശിരം തീർത്ത 
വിരഹം തേങ്ങി ..!!

ഉദിച്ചുയരുന്ന പകൽ 
പ്രതീക്ഷകൾക്കു  
ചിറകു വിരിക്കാനൊരുങ്ങുന്ന സ്വപ്നം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “