കുറും കവിതകള്‍ 785

കാതിലെ ലോലക്കിന് കിലുക്കം
കേട്ടു ഞെട്ടി തിരിഞ്ഞപ്പോൾ
കണ്ടു ഒരു സിന്ദൂര സന്ധ്യ ..!

കവിൾപ്പൂ വിരിഞ്ഞത് കണ്ടിട്ടു
മുത്തമിടാൻ കൊതിക്കുന്ന
വണ്ടിന്റെ ഉള്ളകം അറിഞ്ഞോ.. !!

കടൽ തീരത്തുനിന്നകന്നു
വിശപ്പ് തേടി അലഞ്ഞു ചിറകുകൾ
കാറ്റിനു മീൻ മണം ..!!

ദേശാടന ചിറകിൻ താഴെ
സന്ധ്യാമ്പരത്തിന് ചുവട്ടിൽ
പനമരങ്ങളിരുള്‍ പടര്‍ന്നു ..!!

ഇരുളിന്‍ മറവില്‍
ഇളകിയാടി ദ്രംഷ്ടങ്ങള്‍ നീട്ടി
കൈതോല പായകളില്‍ നനവ്‌ ..!!

ഭക്തി ലഹരിക്കൊപ്പം
വെന്തു മലരുന്നുണ്ട്
പൊങ്കാലകലങ്ങള്‍ക്കുപിന്നില്‍ മനം ..!!

കൊത്തിപ്പേറുക്കിന്നിടയില്‍
ഉണരുന്നുണ്ട് ലയമാര്‍ന്ന
ബീദോവിന്‍ സിംഫണി ..!!

കാലത്തിനു കാതോര്‍ത്ത്
കാറ്റിന്റെ മര്‍മ്മരം കെട്ടു
മൗനത്തിനു കീഴടങ്ങിയവര്‍ ..!!

കല്ലും മുള്ളും കാനനവും
താണ്ടി വരുന്നുണ്ട് മലയില്‍
വിശ്വാസത്തിന്‍ ശ്വാസങ്ങള്‍ ..!!

വളയിട്ടകൈകളില്‍
കാരിരുമ്പിന്‍ തഴമ്പ്
ഉള്ളില്‍ സ്നേഹത്തിന്‍ ചൂട് ..!!

ഉയര്‍ന്നു താഴുന്നുണ്ട്‌
നാവുകളില്‍ പ്രളയത്തിന്‍
നനവാര്‍ന്ന സംഗീതം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “