വിരഹം മുന്നേറി ..!!
ഗസലുകള്‍ പൂക്കുന്ന ഇടവഴികളില്‍
ഗന്ധകം പുകയുന്ന ഉള്ളറകളിലായ്
വെള്ളിക്കൊപ്പകളില്‍ ലഹരിയുടെ നുര
വെള്ളിവീണ നരയാര്‍ന്നരിച്ചിറക്കുന്ന
മീശ പിരിച്ചു ഗദകാലം ഓര്‍മ്മിക്കുന്ന
മച്ചും നോക്കി ഇരിക്കും രാം സിംഗ്
ഇടക്കിടെ ഹുക്ക കൈയ്യില്‍ എടുത്ത്
ഇമയടച്ചു വലിച്ചു തള്ളുന്നത്തിനിടയില്‍
പുകച്ചുരുളുകള്‍ തീര്‍ക്കുന്ന വൃത്തങ്ങള്‍
താളങ്ങള്‍ക്കു കാല്പ്പനികതയുടെ മാസ്മരികത
തഴമ്പിച്ച കാതുകളില്‍ ഇടക്കും പിഴക്കും ഉയരുന്ന
വാഹ് വാഹ് വിളികളില്‍ ഉത്തേജനം തേടുന്ന
പാട്ടുകാരന്റെ ഉത്സാഹം പങ്കുവെക്കുന്ന
ജുഗല്‍ബന്ദി തീര്‍ക്കുന്ന പക്കമേളക്കാര്‍
ജീവിതത്തിന്റെ ഗരിമകള്‍ അറിയാതെ
നിമ്നോന്നതങ്ങള്‍ക്ക് വിലപറയുന്ന തെരുവ്
എല്ലാം കണ്ടു പുഞ്ചിരിയുമായ് നിലാവ്
അപ്പോഴും അകലെ മുഴങ്ങുന്നുണ്ടായിരുന്നു
പ്രണയത്തെ വാഴ്ത്തും ഗസലിന്റെ നോവുകള്‍ ...
കാലുകള്‍ ഇടറുമ്പോഴും പിഴക്കാതെ വിരഹം മുന്നേറി ..!!
Comments
ആശംസകൾ