നീയും ഞാനും ..!!
നീലനിലാവിന്റെ ചോട്ടിലിന്നലെ
നിഴലുകൾ തമ്മിലടുത്തപ്പോൾ
നീലക്കുയിൽ പാടിയൊരുയീണം
നീലമലകളേറ്റുചൊല്ലിയാ പ്രാണന്റെ
മധുരമുള്ള പ്രണയഗാനം ...!!
എത്രപാടിയിട്ടും കൊതി തീരാത്ത
നെഞ്ചിന്റെ ഉള്ളില്‍ പ്രതിധ്വനിക്കുന്നു
ഓര്‍മ്മകളുണര്‍ന്നു തിരികെ നടക്കുന്ന
മോഹന സുന്ദര കാവ്യതീരത്ത് നീയും ഞാനും ..!!
Comments
ആശംസകൾ സാർ