തിരിഞ്ഞുനോട്ടം .....
ഇനി ഞാനുമങ്ങുമീ കൈതണലിന്‍ ചോട്ടിലായി
നില്‍ക്കാമെന്നു കരുതുന്നു നന്മയേറെ ഉണ്ടല്ലോ
ഇന്ദ്രിയ നിഗ്രഹം കഴിച്ചിട്ടൊന്നു ചന്ദ്രഹാസം മുയര്‍ത്തട്ടെ
ഇന്ദ്രനോളം വേണ്ട എനിക്ക് ഗര്‍വയ്യോ എന്തെ ഇങ്ങിനെ
തിരിയുന്നുയീ കാലഗോളമത്രയും തിരിഞ്ഞൊന്നു നോക്കുകില്‍
തിക്കിയും തിരക്കിയും തിണ്ണകള്‍ കയറി മടുത്തുവല്ലോ
താരാനായകനീ വണ്ണമെന്നെ താങ്ങായി നിര്‍ത്തുമല്ലോ
സുനലന്‍ തെളിഞ്ഞു കത്തും വരക്കും അനിലന്‍ കുടെയുണ്ടാവുമല്ലോ
സുന്ദരകാണ്ഡം ചമക്കുന്നുവല്ലോ ജീവിതരാമായണം വിരല്‍ തുമ്പിലായ്
വാല്‍മീകിയല്ല വ്യാസനുമല്ലെങ്കിലുമെന്‍ വാലും വ്യസനവുമില്ലാതെ
വാഴാമെന്നു കരുതുമ്പോഴേക്കുമീയിയിട്ടാ വട്ടത്തില്‍ വാല്‍ മുറിഞ്ഞു പോകുന്നു
വീഴാതെ നില്‍ക്കുന്നു ഗൌളി കണക്കെ ചെളിയില്‍ ചവിട്ടാതെ ഇനി എത്ര നാള്‍
വിഴുപ്പലക്കാനിയുമുണ്ടോ ആശാ നദിയില്‍ ഇറങ്ങി മടുത്തല്ലോ
എല്ലാവരുമാശാന്മാരെന്നു നടിക്കുമ്പോള്‍ അറിയാതെ എന്നുള്ളിലുമായ്
മുളക്കുന്നൊരു മുള്‍മുരിക്കയുമതാ മുറുമുറുപ്പുയരുന്നു അറപ്പുളവാകുന്നു .
നുള്ളി കളയാമിനി നിരാശവേണ്ടാ മുള്ളുകളൊക്കെ വളരുന്നുവല്ലോ
ഇവയൊക്കെ ഇല്ലാതെ ഉണ്ടോ ജീവിതാനുഭവസമ്പൂര്‍ണ്ണമാകുവാന്‍ ..!!
ജീ ആര്‍ കവിയൂര്‍
18 .1.2018
Comments