അഞ്ചിതമോഹം .

അഞ്ചിതമോഹം .



നോവുകളുടെ അളവെടുക്കാതിരിക്കുക
ഭാഗ്യങ്ങളൊക്കെ പരീക്ഷിക്കാതിരിക്കുക
എന്ത് ലഭിക്കേണ്ടതുണ്ടോയവയൊക്കെ 
തേടി വരിക തന്നെ ചെയ്യുമതു നിശ്ചയം
എന്നുമെന്നുമതിന് പിന്നാലെ പായാതിരിക്കുക

മുല്ലാക്കായ്ക്കെന്നു  നിസ്ക്കാരപ്പള്ളിയിങ്കലായ്
രാമനെ തെളിയുന്നുവോയെന്നു പൂജാരിക്കമ്പലത്തിലായ്
റഹമാനെ ദര്‍ശിക്കുവാനാവുമോ
രൂപങ്ങളെക്കുറിച്ചുള്ള തിരിച്ചറിവെന്നുണ്ടാകുമോ
അന്നു മനുഷ്യന്‍ മനുഷ്യന്റെ ഉള്ളില്‍
മനുഷ്യനെ കണ്ടെത്തുമെന്നതിനില്ല സംശയം ..!!

തൊട്ടറിഞ്ഞിടുക ആകാശത്തിലും  ഭൂമിയിലാകവേ
തേടാതിരിക്കുക ജീവിതത്തിലെ സുഖങ്ങള്‍ക്കായ്
ഭാഗ്യങ്ങളോക്കെ മാറി മറിയുന്നതിനെ കുറിച്ചോര്‍ത്തു
വെറുതെ തീ തിന്നാതിരിക്കുക മനമേ അടങ്ങുക മടങ്ങുക
ഉള്ളിന്‍റെ ഉള്ളതിനെ അറിഞ്ഞു നിത്യം 
പുഞ്ചിരി തെളിക്കുക ചുണ്ടുകളില്‍
പ്രകാശപൂരിതമാവട്ടെ സ്നേഹത്താല്‍
അന്യന്റെ ഹൃത്തടത്തിലാകവേ വിരിയട്ടെ
സുഗന്ധത്തിന്‍ മന്ദാര സുമങ്ങള്‍.....!!

വിഷാദ സന്ധ്യകള്‍ക്കായി വെറുതെ വാശി പിടിക്കാതിരിക്കുക
സ്വന്തമല്ലാത്തതിനെ ഓര്‍ത്ത്‌ പൊഴിക്കാതിരിക്കുക കണ്ണുനീര്‍
വരുമീ സമുദ്രത്തില്‍ കൊടുക്കാറ്റും പേമാരിയും ചുഴലിയും
വാശിക്കായ്  പണിയാതിരിക്കുക ഗേഹങ്ങളതിന്‍ തീരത്തു ..!!

മിഴിയിണകള്‍ പൂട്ടാതെ നില്‍ക്കുമെനിക്കു നീ
പുഞ്ചിരി പാലമൃതുമായി വന്നുനീ വന്നങ്ങു
തഞ്ചത്തി മനതാരില്‍ നിത്യങ്ങു മായാതെ മറയാതെ
അഞ്ചിതമോഹം മുണര്‍ത്തിയല്ലോ ശ്യാമവര്‍ണ്ണാ ,,!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “