നീയെന്നില്‍ മധുരമാവണേ..!!
ഓർമ്മകളെന്നും സുഖം പകരുന്നു നീയെൻ ചാരെയണയുമ്പോൾ
ഒഴുകിവരുമരുവിയുടെ കുളിർ തെന്നലേറ്റു മയങ്ങുന്നു ഞാനിന്നും
ഓണം വന്നു വിഷുവന്നാതിര വന്നകലുന്നുവെങ്കിലു നീയെൻ മനസ്സിൽ
ഒരുകാലത്തും അറുതിവരാത്തൊരു അനുഭൂതിപകരും സുഗന്ധമാവുന്നു
മനോഹര ചിത്ര പതംഗമായി ഉയർന്നു നീയെൻ ചിതാകാശ നീലമയിൽ
മായാമയമാം മാരീച മാൻപേടയെന്നിലെ ലക്ഷ്മണ രേഖതാണ്ടുന്നുവല്ലോ
മഴവില്ലഴകേ മായല്ലേ മറയല്ലേ ഇരുളാക്കല്ലേ ഇമയടയുന്ന നേരത്ത് മെല്ലെ
മിഴിനീർ മേഘങ്ങളാൽ വിരഹപെയ്യ്ത്തിനാലെന്നപോലെങ്കിലുമറിയുന്നു
നിൻ മോഹനമൃദു സാമീപ്യത്താലെന്നിലാകെ അമൃതമഥനം തീർക്കുന്നു
നിഷങ്ങളോളം കണ്ണിമയ്ക്കാതെ നോക്കി നിൽക്കുവാൻ തോന്നുന്നു നിന്നെ
നിറയുന്നു കനവിലാകെ നീയാമൊരുന്മാദ സുന്ദര സുരഭിലാനന്ദ ലഹരി
നീയെൻ മറവിയുടെ മറനീക്കി വിരൽത്തുമ്പിലെ അക്ഷര മധുരമാവണേ..!!
ജീ ആര്‍ കവിയൂര്‍
3.1.2018

Comments