ഒന്നു തൊടുകിൽ .....
അത്രമേലുടഞ്ഞു നിൽക്കുന്നുണ്ട് ഞാൻ
ഒന്നു തൊടുകിൽ ചിതറി പൊഴിഞ്ഞിടും ....!!
സമയമുണ്ടെങ്കിലുമില്ലെങ്കിലുമാരോട്
ചോദിക്കുമല്ലോ എന്റെ വിലാസം
ഞാനൊരു നാടോടിയെങ്കിലുമറിയില്ല
ഇനിയെങ്ങോട്ടു പോകണമെന്ന് ...
അത്രമേലുടഞ്ഞു നിൽക്കുന്നുണ്ട് ഞാൻ
ഒന്നു തൊടുകിൽ ചിതറി പൊഴിഞ്ഞിടും ....!!
ഇവിടെയെവിടെ തിരിഞ്ഞൊന്നു നോക്കുകിലും
പോകുവാനാവുന്നില്ല ആകെ മൂടൽമഞ്ഞുമാത്രം
വഴിതെളിയിക്കാനൊരു മിന്നാമിന്നിയോ ചിരാതോയില്ല
ഇടവഴികയറി പോയാലുമെന്നെ ആരുമറിയില്ലല്ലോ.....
അത്രമേലുടഞ്ഞു നിൽക്കുന്നുണ്ട് ഞാൻ
ഒന്നു തൊടുകിൽ ചിതറി പൊഴിഞ്ഞിടും ....!!
ജീവിതമേ ഞാനുമൊരു യാത്രക്കാരനാണുനിന്റെ
ആടിയുലയുമീ കാറും കോളിലുമകപ്പെട്ട വഞ്ചിയിൽ
നീയെവിടെ ഇറങ്ങുവാൻ പറയുകിലുമിറങ്ങിയേ മതിയാവു
ഓർമ്മ കാഴ്ചയായ് നിന്നിടും പൂക്കൾ ചെടിച്ചട്ടിയിലായ്
ഗന്ധമായ് ഞാനലയുമീ അനന്ത വിഹായസ്സിലാകമാനമായ്
അത്രമേലുടഞ്ഞു നിൽക്കുന്നുണ്ട് ഞാൻ
ഒന്നു തൊടുകിൽ ചിതറി പൊഴിഞ്ഞിടും ....!!
Comments