അനന്തമജ്ഞാതം

അനന്തമജ്ഞാതം


മനമെന്ന കാനനത്തില്‍
മാനായി വന്നു നിന്നു
മായതന്‍  കണ്‍ മുനയാല്‍
മോഹത്തിന്‍ വിത്തുവിതച്ചു

കര്‍മ്മത്തിന്‍ മര്‍മ്മം മറന്നു
അഴലിന്‍ അകപൊള്ളലുകള്‍
ആഴിയോളം ആഴത്തില്‍
നിഴല്‍ തീര്‍ക്കുന്നു സ്വപ്നങ്ങൾ

കലർപ്പിൻ തളിർപ്പിൽ
കാലത്തിൻ നടപ്പിൽ
കഴുക്കുത്താ കയങ്ങളിൽ
കഴകത്തിൻ കൈപ്പുകൾ

താങ്ങുകളില്‍ തഴുകിയകലുന്നു
തണുപ്പിന്‍ തണുങ്ങുകള്‍മെല്ലെ
തോരാത്ത കണ്ണുനീര്‍ പാടങ്ങളില്‍
തടയണകെട്ടിയ തലയണകളിൽ

നീറുമോര്‍മ്മകളില്‍ കാണാക്കാഴ്ചകൾ
നീരണിയും തീരങ്ങളില്‍ നടപ്പിന്‍
നിഴലനക്കങ്ങളുടെ  തേടലില്‍
നഷ്ടസ്വര്‍ഗ്ഗങ്ങള്‍ വസന്തം തീര്‍ക്കുന്നു

ഓളങ്ങളുടെ  താളങ്ങളുടെ
ഒഴുക്കുകള്‍ നിലച്ചു നില്‍ക്കും
ഓവുചാലുകളില്‍ വിഴുപ്പുകളുടെ
ഒടുങ്ങും ജീവന സ്പന്ദനങ്ങള്‍

ആ നാമജപങ്ങളുടെ  തുടര്‍ച്ചയില്‍
അലക്കുകള്‍ അഴകുകൂട്ടുന്നു
അന്തരാത്മാവിന്‍ വിളികളാല്‍
അവസ്ഥാന്തരങ്ങൾ തീര്‍പ്പുകല്‍പ്പിക്കുന്നു

Comments

കൊള്ളാം. നല്ല കവിത


ശുഭാശംസകൾ......



Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “