യാത്രാവസാനം

യാത്രാവസാനം

India's Crumbling Cities
Image Credit: Axel Boldt

ജീവിത നടുമുറ്റങ്ങളില്‍ ....
സത്യത്തിന്‍ മുഖങ്ങളുടെ
നിഴല്‍ കണ്ണാടി കണ്ടു അറിയാതെ
ഒന്ന് ഞെട്ടുന്നു
ഞെട്ടറ്റു പോവേണ്ടവര്‍
ഭാരം വലിക്കുന്നു
ഭാരമില്ലായിമ്മയറിയാതെ
വിതാനിച്ച നീലിമയുടെ
നക്ഷത്ര താരിപ്പുകള്‍
കണ്ണുകളില്‍ പകര്‍ത്തി നീങ്ങുന്നു
തിങ്കള്‍ തിളക്കങ്ങളുമായി
അലിവോലുമില്ലാതെ
അലയുന്നു ആല തീയുമായി
നെഞ്ചിന്‍ നെരിപ്പോട്ടില്‍
അണഞ്ഞു പോകുന്ന മിന്നാമിന്നിന്‍
ജന്മ ഗേഹങ്ങള്‍ പേറിയീ
യാത്രയിനിയെത്ര നാള്‍ .....

Comments

Unknown said…
ഭാരം വലിക്കുന്നു ഭാരമില്ലായിമ്മയറിയാതെ ആദ്രമായ വരികള്‍ ,.ഹൃദയത്തിനെ ഒന്നു നോവിച്ചു കാഴ്ച വിരല്‍തുമ്പില്‍കൂടി മനസ്സിലേക്കു തന്നെ എഴുതിചേര്‍ത്തിരിയ്ക്കുന്നു.
(ഹൃദയാദ്രമായ എഴുത്തു.)

ആശംസകള്‍....
grkaviyoor said…
nanni @shibhu sg abhiprayathinum vaayanakkum
Cv Thankappan said…
നന്നായിട്ടുണ്ട് കവിത
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “