ദൈവമേ ....!!
ദൈവമേ ....!!
മൗനം തേന്‍കൂടുകൂട്ടുന്നു
മനസ്സിന്‍ ചില്ലകളില്‍
മദം പൊട്ടും ചിന്തകളാല്‍
മത്ത ഭ്രമരമായ് ചവിട്ടി മെതിക്കുന്നു
മൃദുല ദലങ്ങളില്‍ നൊമ്പരം
മരണ ഭീതിയുണര്‍ത്തുന്നു
മഴയറ്റ മരുഭൂമിയിലൊറ്റപ്പെട്ട
മാര്‍ദവമില്ലാത്ത ഹൂങ്കാരത്തോടെ
മര്‍ദനമേറ്റുന്നു കാറ്റിന്റെ കൈയ്യാല്‍
മണമറ്റു മാനമറ്റു മരുവുന്നു ഓര്‍മ്മകളുടെ
മരീചിക തേടി മെതിയടി തേഞ്ഞു
മണ്ണിന്റെ മാറില്‍ ഒരിറ്റു സ്നേഹ തുള്ളിക്കായി
മോഹമേ നിന്‍ നിദ്രവില്ലാ രാവുകള്‍
മുട്ടിപ്പായി പ്രാത്ഥിക്കുന്നു വീണ്ടും വീണ്ടും
മുന്നോട്ടു നയിക്കണേ മുട്ടില്ലാതെ
മുകളിലോ താഴയോ ഒളിച്ചു കളിക്കു-
മെന്‍ രോദനം കേള്‍ക്കുമീശ്വരന്മാരെ
മരുവുന്നുവോ നിങ്ങളെന്‍ ദേഹത്തുവമിക്കും ദൈവമേ !!
Comments
ആശംസകള്‍