യാത്രക്കിടയിലെ ചിന്തകള്‍

യാത്രക്കിടയിലെ ചിന്തകള്‍


നിഴലിന്റെ ആഴങ്ങളില്‍ മുങ്ങി കളിച്ചും
നിര്‍നിദ്രരാവുകളില്‍ തേങ്ങലായി മാറി
തിരവന്നു കരകവര്‍ന്നകലുന്നു മെല്ലെ
മനസ്സിന്റെ നിമ്നോന്നതങ്ങളില്‍
പകലന്തിയോളം നിരാശതന്‍  ഇരുള്‍പടര്‍ന്നു
ജീവിതം വഴിമുട്ടിനിന്നു തേടുന്നു ശാന്തിക്കായി
ഒരു കൈപ്പിടിതാങ്ങിനായി പരതി മെല്ലെ
കൊതിക്കുന്നു ആരെയുംപോലെ ഞാനുമെന്‍
കാതിന്റെയും  നാവിന്റെയും  രുചിപകരുമെന്‍
മലയാളത്തെ സ്വായക്തമാക്കുവാന്‍
ഇല്ലയറിയില്ല എന്‍ ഭാഷയാ മൂന്നു കുട്ടര്‍ക്കുമാത്രം
മറ്റാരുമല്ലയീ ശ്രേഷ്ഠ ഭാഷ പറയുന്നയിവരെ
ചെറുതായി കാണോല്ലേ അവരല്ലോ
കാക്ക ,പട്ടി, പൂച്ച എന്നിവര്‍  ,അതെ എന്‍ തനതായ
നാടന്‍ മൊഴി പറയുവോര്‍,ഇവിടെയുമെവിടെയും
എന്‍ ഭാഷ മാത്രം കേള്‍ക്കുമ്പോളറിയാതെ
ഓര്‍ത്തുപോകുന്നു ഇവര്‍ക്കുമെന്തേ
ആഗലേയം നിഷിദ്ധമാകുന്നില്ലേ
എന്റെ മനോഗതം കേട്ടിട്ടാകും
അടുത്തു എവിടെയോ പരിസരം മറന്നു
ഒരു പൂച്ച കരഞ്ഞു ,തിരിഞ്ഞു നോക്കുമ്പോള്‍
അറിയുന്നു മറ്റൊന്നുമല്ല എന്‍ സഹയാത്രികന്റെ
മൊബൈലില്‍ നിന്നും റിംഗ് ടോണായിരുന്നാകരച്ചില്‍ ...!!

Comments

Cv Thankappan said…
ഭാഷതന്‍ ഭാവശുദ്ധി!
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “