ഉള്‍പനി (മിനി കഥ )

ഉള്‍പനി (മിനി കഥ )


ഉള്‍പനി (മിനി കഥ )

അന്ധേരിയുടെ തിരക്കിലകപ്പെട്ടു അന്ധനെ പോലെ നീങ്ങുമ്പോള്‍ അയാള്‍ കിതക്കുകയായിരുന്നു
ശരീരമാസകലം വേദന കൊണ്ട് നടപ്പിന്റെ വേഗതയും കുറഞ്ഞു .മെഡിക്കെയര്‍ സെന്റര്‍ ആശുപത്രിയിലെത്തി
ഷൂ ഉരി വച്ചുതു കദന ഭാരങ്ങളായി നോക്കി കാവല്‍ നില്‍ക്കുന്നു വടിയുമായി എഴുപതിന്റെ പടിവാതിക്കലായി ഒരുവന്‍
അയാള്‍ നിര്‍വികാരനായി ഏതോ ജീവിത ഗാനം പാടുന്നുണ്ടായിരുന്നു

റിസപ്ഷനിലെ പുഞ്ചിരി കാണിച്ച വഴിയിലുടെ ഒരു മാടപ്രാവിന്റെ കുടു പോലെ ഉള്ള മുറിയില്‍ കയറുമ്പോള്
രണ്ടു മാലാഖമാര്‍ ആനയിച്ചു അയാളെ കിടത്തി, .താപമാപിനി വായിലേക്ക് ലക്ഷ്യമാക്കി കൊണ്ട് വരികെ എതിര്‍ത്തു വേണ്ട
കഷത്തിലേക്ക് ഇടം കാണിച്ചു കൊടുത്തു അവിടെ തിരുകാന്‍ ഉള്ള ശ്രമത്തില്‍ അവള്‍ കുനിയുമ്പോള്‍ അയാളുടെ കൈ
മുട്ട് അവളുടെ മാറിലേക്കു മുട്ടി .ഒന്നുമറിയാതെയോ അറിയതെയോ എന്ന മട്ടിലായി അയാള്‍ കണ്ണടച്ചു കിടന്നു. .

അല്‍പ്പ നിമിഷത്തിനകം ഒരു കിളി കൊഞ്ചല്‍ "പനിയുണ്ടല്ലോ സര്‍ ഇഞ്ചക്ഷന്‍ വേണമല്ലോ " സാവകാശം ഏണിനു ഒരു
മധുര നോമ്പരം നല്‍കി തിരുമിയകന്നു അവള്‍.പതുക്കെ എഴുനേറ്റു ബില്ലും കൊടുത്ത്,ഡോക്ടര്‍ കുറിച്ച് കൊടുത്ത മരുന്നിന്റെ
കുറുപ്പടി അലക്ഷ്യമായി കീശയിലേക്ക്‌ തിരുകി വെളിയിലിറങ്ങി ഷൂ ഇട്ടു ദിവാ സ്വപ്നത്തിലാഴ്ന്നു ലക്ഷമില്ലാതെ
വളരെ ലാഖവ മാനസ്സത്തോടെ തിരക്കിലുടെ അയാള്‍ നടന്നു മറഞ്ഞു ....

ജീ ആർ കവിയൂർ 

Comments

keraladasanunni said…
നല്ലൊരു മിനിക്കഥ.
ajith said…
ഹായ്, മുംബൈ
സീത* said…
കുഞ്ഞിക്കഥ നന്നായി മാഷേ
Lipi Ranju said…
കൊള്ളാം മാഷേ ... ഇത് ഉള്‍പനി തന്നെ...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “