സുഹുര്‍ത്തെ നിനക്കായി
ഓരോ പൂമൊട്ടും നിന്നോടു മണം കടം വാങ്ങുമ്പോള്‍ അപ്സരകന്യകള്‍ നിന്‍റെ സൗഭഗം ഇരവലായി ചോദിക്കുമ്പോള്‍ ലോകം നിന്‍റെ കര സ്പര്‍ശം ഏല്‍ക്കാന്‍ വേമ്പുമ്പോള്‍ സ്നേഹിതേ നിന്‍റെ സൗഹൃദം ഞാന്‍ എങ്ങിനെ നിലനിര്‍ത്തും മനസ്സ് ആഗ്രഹിക്കാറില്ല അല്‍പ്പവും ഹൃദയത്തില്‍ വിരുന്ന് ഒരുക്കാറില്ല മറ്റാര്‍ക്കും എന്നാല്‍ ഒരു വട്ടം ഇടം തേടുകില്‍ മറക്കുവാനാകുകയില്ല ഒരിക്കലും ഓമലേ അത് വെറും ജലകണങ്ങളാണ് കണ്ണില്‍ നിന്നും ഒഴുകുന്നത് വേദനയെ ഉള്ളിലോതുക്കി കണ്ണില്‍ നിന്നുമടരാതെ നില്‍ക്കുന്നതാണ് കണ്ണുനീര്‍ സ്നേഹമതാണ് അവ വാചകങ്ങളിലോതുങ്ങാത്തതും കണ്ണുകളില്‍ നിഴലിക്കുന്നതുമാണ് യഥാര്‍ത്ഥ സ്നേഹം ഇരുളില്‍ വഴി തേടി കണ്ടെത്താനും കാറ്റില്‍ ദീപം തെളിക്കാനും പ്രയാസം സൗഹൃദം ആരോടും ഉണ്ടാക്കാം എളുപ്പം എന്നാല്‍ അത് നിലനിര്‍ത്തുവാന്‍ ഏറെകഷ്ടം പുഷ്പ്പങ്ങള്‍ വാടിയേയും നക്ഷത്രങ്ങള്‍ ആകാശത്തെയും അലങ്കരിക്കുമ്പോള്‍ ബന്ധങ്ങളുടെയും ബാന്ധവങ്ങളുടെ തിളക്കങ്ങള്‍ക്കു മുന്നില്‍ നല്ല സൗഹൃദത്തിന്‍റെ മാറ്റുരച്ചു നോക്കുകയെ വേണ്ട ദുഃഖക്കടലില്‍ മുങ്ങിയലയാതെ നിഴലിന്‍റെ തണല്‍ തേടി ലക്ഷ്യത്തെയെത്താതെ ജീ...