നിന്നെ തേടി അലഞ്ഞു

എവിടെ എല്ലാം തേടിയലഞ്ഞു



കവിതേ നിന്നെ ഏതോക്കെ വഴിയില്‍ തിരഞ്ഞു

അമ്മതന്‍ താരാട്ട് പാട്ടിലോ

അച്ഛന്‍റെ കര്‍ക്കശ ശബ്ദത്തില്‍ നിന്നോ

പാഠങ്ങള്‍ ചൊല്ലി പഠിക്കും ചേട്ടന്‍റെ നാവില്‍ നിന്നോ

അമ്മൂയുടെ പഞ്ചാക്ഷരി മന്ത്രത്തില്‍ നിന്നോ



എവിടെ എല്ലാം തേടിയലഞ്ഞു


കവിതേ നിന്നെ ഏതോക്കെ വഴിയില്‍ തിരഞ്ഞു



പകലിന്‍റെ ഉറക്കകാരനാകും കൂമന്‍റെ മൂളലില്‍

രതി ദേവിതന്‍ സങ്കീര്‍ത്തനത്തിന്‍റെ ബീജാക്ഷരങ്ങള്‍

കണ്ണിലുറങ്ങും സോപ്നത്തിന്‍ മേനിയെ

തൊട്ടു ഉണര്‍ത്തും കാമിനിയായതും നീയോ



എവിടെ എല്ലാം തേടിയലഞ്ഞു


കവിതേ നിന്നെ ഏതോക്കെ വഴിയില്‍ തിരഞ്ഞു



തീവണ്ടിയുടെ താളത്തില്‍ വയറ്റത്ത് അടിച്ചും

പാടത്തു വിയര്‍പ്പ് ഒഴുക്കുന്നവന്‍റെ യും

കുന്നിന്‍ മുകളിലും താഴ്വാരങ്ങളിലും

കാലിയെ മേയിക്കുന്നവന്‍റെ പാട്ടുകളിലോ



എവിടെ എല്ലാം തേടിയലഞ്ഞു


കവിതേ നിന്നെ ഏതോക്കെ വഴിയില്‍ തിരഞ്ഞു



മര്‍ദ്ദിതര്‍ക്കായിയെന്ന വ്യാചേന

ആകാശത്തെ മുഷ്ടി ചുരുട്ടി ഇടിക്കുന്നവന്‍റെ യും

കദറിന്‍റെ കീശയിലെ കണ്ണാടകാരന്‍റെ

നിറയാര്‍ന്ന ചിത്രം പതിഞ്ഞ നോട്ടുകള്‍ മേയുന്ന

പച്ചയും കവിയും വെളുപ്പും കൊടികുറകള്‍

പറക്കുന്നതിനിടയില്‍ കുത്തി കുറിക്കുന്ന

കുറും താടികാരന്‍റെ കറുത്ത ഡയറിക്കുള്ളിലോ



എവിടെ എല്ലാം തേടിയലഞ്ഞു


കവിതേ നിന്നെ ഏതോക്കെ വഴിയില്‍ തിരഞ്ഞു



ആരോ പറഞ്ഞങ്ങു കേട്ടു

അകത്തല്‍പ്പം ചെല്ലുമ്പോള്‍

വികല്‍പ്പമായി നീ പുറത്ത് ചാടുമെന്ന്‍

ഇല്ല അതു വെറും തോന്നലു കാലുകളെന്ന്‍





എവിടെ എല്ലാം തേടിയലഞ്ഞു


കവിതേ നിന്നെ ഏതോക്കെ വഴിയില്‍ തിരഞ്ഞു



അകലത്തു കഴിയും കാമിനിയുടെ

ഓര്‍മ്മകള്‍ പേറുന്ന കരള്‍ വെന്തു നോവുന്ന

നോവലില്‍ എവിടെയോ നീ വിടര്‍ന്നു

ഉല്ലസിച്ചു പരിമളം പൊഴിക്കുന്നുവോ





എവിടെ എല്ലാം തേടിയലഞ്ഞു


കവിതേ നിന്നെ ഏതോക്കെ വഴിയില്‍ തിരഞ്ഞു



അമ്പലത്തിന്‍റെ മുകതയിലോ

പള്ളി മേടയുടെ മുറ്റത്തോ

ബാങ്കു വിളികളുടെ നടുവില്‍ന്നിന്നോ

മൗന൦ ചിറകറ്റു വേരറ്റു നീരറ്റു

നിഴലറ്റു നിങ്ങുമിടത്തു കണ്ടു ഞാന്‍

എന്‍ വിശ്വാസമായ് ആശ്വസമായ്


എന്‍ വിരല്‍ തുമ്പില്‍ ഞാന്‍നിന്നെഅറിഞ്ഞു

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “