ഇന്ന് ഒന്നാം തീയ്യതി ആണല്ലോ

ഈ ഗതി മറുഗതി തേടും


ഇന്ന് ഒന്നാം തീയ്യതി ആണല്ലോ

ഒന്നിനു പിറകെ ഒന്നേ വന്നങ്ങു

ഓളം തല്ലും തിരകടലലയായ്

കടങ്ങലാര്‍ത്തു ചിരിച്ചു തകര്‍ക്കും

ഇന്ന് ഒന്നാം തീയ്യതി ആണല്ലോ



തെരുവോരങ്ങളില്‍ കാണുമ്പോളായി

തരുവാനുള്ളവര്‍ മാറി നടക്കും

വാങ്ങനുള്ളവര്‍ വാതിലില്‍ അണയുമ്പോള്‍

വഴുതിയകലുവനോരുങ്ങും

ഇന്ന് ഒന്നാം തീയ്യതി ആണല്ലോ



മുതലില്ലാത്തവര്‍ മുതുകില്‍ പേരും ഭാണ്ഡം മിറക്കി

മുതലാളിയുടെ മുന്നില്‍ നിന്നു മടിശീല നിറച്ചങ്ങു

മദിര മദിരാക്ഷികളെ തേടി നടന്നങ്ങു

മാനം മുട്ടും കിനാക്കള്‍ കണ്ടു നടക്കും

ഇന്ന് ഒന്നാം തീയ്യതി ആണല്ലോ



പാല്‍ക്കാരനും പൂക്കാരിയും

പാത്രം മോറുന്നവളും മുറ്റമടിക്കുന്നവരും

പാറാവ്‌ നില്‍ക്കുന്നവരും

പതിവിനു നേരത്തെ എത്തും

ഇന്ന് ഒന്നാം തീയ്യതി ആണല്ലോ



ഉള്ളവനെപ്പോഴും ഒന്ന് മറിയാതെ

ഉളിപ്പില്ലാതെ വാരിക്കുട്ടും

ഓര്‍മ്മകളിലെത്താതെ നിത്യം

ഓണം കൊല്ലും ദിനമല്ലോ

ഇന്ന് ഒന്നാം തീയ്യതി ആണല്ലോ



നിറമറിയാതെ നിണം ചീന്താതെ

നീങ്ങിടുക കടക്കെണി കളിലമരാതെ

നില നിര്‍ത്തീടുക വരവും ചിലവും

നിങ്ങള്‍ തന്‍ വരുതിയിലായി

ഇന്ന് ഒന്നാം തീയ്യതി ആണല്ലോ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “