രാകനവ്
തൈയയ്പ്പൂയ നിലാവിലായ് .
കാവടിപ്പൂ ക്കൾ ചിരിച്ചു തുള്ളി
ഹരോ ഹരാരവത്തിൻ മുഴക്കത്തിൽ
പഞ്ചാമൃത മധുരങ്ങളാൽ
ഭക്തി സാന്ദ്രതയിൽ മുങ്ങിയ രാവിൽ
കുളിക്കാറ്റായി വന്നു മെല്ലെ തലോടി
ജീവനാഡികൾക്കു ഓജസ്സ്.
പുല്ലാഞ്ഞി കാടുകൾക്കിടയിൽ
മഞ്ഞു തുള്ളികൾ തിളങ്ങി .
മനസ്സ് സാമീപ്യം കൊതിച്ചവളെ തേടി..
ഉള്ളിൽ എവിടേയോ
പ്രണയത്തിന് പഞ്ചാരി മേളം..
.രാകനവുകളിൽ കണ്ണുകൾ കവിതയാൽ നിറഞ്ഞു..
ഏറെ കൊതിയോടെ പാടുവാനൊരുങ്ങിയ നേരത്തു
പുലരി വന്നു തൊട്ടുണർത്തി...
ജീ ആർ കവിയൂർ .
8.1.2020
കാവടിപ്പൂ ക്കൾ ചിരിച്ചു തുള്ളി
ഹരോ ഹരാരവത്തിൻ മുഴക്കത്തിൽ
പഞ്ചാമൃത മധുരങ്ങളാൽ
ഭക്തി സാന്ദ്രതയിൽ മുങ്ങിയ രാവിൽ
കുളിക്കാറ്റായി വന്നു മെല്ലെ തലോടി
ജീവനാഡികൾക്കു ഓജസ്സ്.
പുല്ലാഞ്ഞി കാടുകൾക്കിടയിൽ
മഞ്ഞു തുള്ളികൾ തിളങ്ങി .
മനസ്സ് സാമീപ്യം കൊതിച്ചവളെ തേടി..
ഉള്ളിൽ എവിടേയോ
പ്രണയത്തിന് പഞ്ചാരി മേളം..
.രാകനവുകളിൽ കണ്ണുകൾ കവിതയാൽ നിറഞ്ഞു..
ഏറെ കൊതിയോടെ പാടുവാനൊരുങ്ങിയ നേരത്തു
പുലരി വന്നു തൊട്ടുണർത്തി...
ജീ ആർ കവിയൂർ .
8.1.2020
Comments
ആശംസകൾ സാർ