പുതുവത്സരാശംസകൾ
നീലാമ്പരി നീ നെഞ്ചിലേറ്റും
നക്ഷത്ര കൂട്ടങ്ങൾ നാണത്താൽ
കൺചിമ്മി മെല്ലെ തുറന്നപ്പോൾ
കുളിർക്കാറ്റയരികിലൂടെ മൂളിയകന്നു
വിജനതയിൽ വഴിമുട്ടി നിൽക്കുമ്പോൾ
വെൺമേഘ ശകലങ്ങളകന്ന നേരത്ത്
നിഴലകറ്റി നിലാവു നിന്നു
നിറമാർന്ന പ്രണയവുമായ് മുന്നിൽ
പുതുവത്സരത്തിന് രാവിലായി
പുഞ്ചിരിയുമായി വന്നിതാ
ഒളിച്ചിരുന്ന ശിശിരത്തിലായതാ
ഓർമ്മകൾ തീർത്തു പുതുവസന്തം ..!!
ജീ ആർ കവിയൂർ
01 .01 .2020
Comments
പുഞ്ചിരിയുമായി വന്നിതാ
ഒളിച്ചിരുന്ന ശിശിരത്തിലായതാ
ഓർമ്മകൾ തീർത്തു പുതുവസന്തം ..!
മനോഹരമായ വരികൾ
ആശംസകൾ സാർ