ദൂരം...!! (my 3000 th post in blog )
ദൂരം...!!
നിന്റെ ചുണ്ടുകൾക്ക്
പിറകിലായൊളിച്ചിരിക്കുന്നു
എന്റെ ചുംബനം ...
നിന്റെ നയനങ്ങൾ
പുഞ്ചിരിപ്പൂ പൊഴിച്ചപ്പോൾ
അധരങ്ങൾ ക്ഷണിച്ചു
പെട്ടന്നുള്ള നിന്റെ ചുണ്ടടുപ്പം
എന്റെ മനസ്സിന് ഉള്ളകങ്ങളിൽ
മിന്നൽ പിണർ പാഞ്ഞു
നിദ്രാലസമായ രാവ്
എന്നെ നിൻ ഓർമ്മകളിലേക്ക്
മെല്ലെ കൊണ്ടകന്നു
നിന്റെ അനന്തമാം
മിഴിയാഴങ്ങളിൽ ഒളിച്ചിരിക്കുന്നു
എന്റെ നഷ്ടമായ ലോകം ...
നിന്റെ നിതാന്ത മൗനം
നിഴലും നിലാവുമറിഞ്ഞില്ല
എന്നിലേക്കുള്ള ദൂരം.....
..
ജീ ആർ കവിയൂർ
02 .01 .2020
Comments
ആശംസകൾ സർ