കണ് ചിമ്മി തുറക്കുമ്പോൾ

ഒരായിരം കിനാക്കൾ മിഴികൾ ചിമ്മിയുണരുന്നുവോ
 മൊഴികളിലായിരം തരംഗങ്ങൾ സിരകളിൽ പടരുന്നുവോ...
 നിന്നോർമ്മകളിൽ എന്നിൽ നിലാവ് പെയ്യുന്നുവോ...
വിരഹം പടർത്തുന്നു മൗനങ്ങൾ വിഷാദ ഗോപുരങ്ങളേറ്റുന്നുവോ...
ശലഭ ചിറകിലേറി വന്നൊരു വസന്തമായ് എന്നിൽ പരാഗരേണുക്കൾ പൊഴിക്കുന്നുവോ...
നെഞ്ചിലെ മിടിപ്പിൽ നിൻ നാമങ്ങൾ പ്രണയ പഞ്ചമ രാഗം മീട്ടുന്നുവോ..
എന്നെന്നും മെൻ ചിന്തകളിൽ.
നീ കവിത കളായി വിരിയുന്നുവോ..
ഒരായിരം കിനാക്കൾ മിഴികൾ ചിമ്മിയുണരുന്നുവോ...       

ജീ ആർ കവിയൂർ ..                                7.1.2020

Comments

Cv Thankappan said…
കവിതയായ് വിരിയട്ടേ!
ആശംസകൾ സാർ

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ