പതിയിരുപ്പ് ....!!
ഇന്നലെകളുടെയും നാളെയുടെയും
ഇഴകീറിയ ജീവിത പാച്ചിലിൽ
ചിലങ്കയുടെ കിലുക്കത്തിൽ ഉന്മാദം
ചിന്തകളെ ചിതറി തെറിപ്പിച്ചു വീണ്ടും
ഇടനാഴികളിലൂടെ
ഇഴഞ്ഞു നീങ്ങുന്ന സ്വപ്നമാം ലഹരിയിൽ
ഇണചേരുന്ന ഇരുട്ടും നിഴൽ പരത്തും നിലാവും
മുല്ലപ്പൂവിന്റെ മാസ്മര ഗന്ധത്തിൽ
ശലഭങ്ങളെ പോലെ ചുറ്റി പാറി നടക്കും
ശയ്യകളിൽ വിതറി വീഴും നോട്ടുകൾ
ലാസ്യഭാവത്തിന് മധുനുകരുന്ന ചഷകങ്ങൾ
ലക്കുകെട്ട് കൂകിവിളിക്കുന്ന വികാരഭരിതമാം
പുകമറയിൽ നൊമ്പരങ്ങളാൽ ആരുമറിയാ തേങ്ങലുകൾ
തഴുതിടാ യൗവ്വനത്തിൻ മദഭരഭാവം
തണലില്ലാതെ താങ്ങില്ലാതെ
തഴുകി തലോടുന്ന വാര്‍ദ്ധക്യം
വഴിമുട്ടി നിൽക്കും തെരുവിനെ ഓർത്തു
വിശപ്പെന്ന ശപ്പന്റെ പതിയിരുപ്പ് ....!!
ജീ ആർ കവിയൂർ
28 .01 .2020
Comments
ആശംസകൾ സാർ