കുറും കവിതകൾ 788

ചുരംതാണ്ടി
വരുന്നുണ്ടാനവണ്ടി
മനസ്സാകെ തുടികൊട്ടി ..!!

തിരക്കും കരക്കുമുത്സവം
മനം നിറഞ്ഞു
വന്നേ ചാകര ..!!

താളമേളങ്ങളാൽ
എല്ലാം മറന്നാടി
സന്ധ്യയെ  രാവു  പുണർന്നു ..!!

അന്തിവാനം മിഴിനിറച്ചു
ഓളമില്ലാ കയങ്ങൾക്കുമുകളിൽ
ഒരു വിരഹയാത്ര ..!!


കെട്ടുകാഴ്ചകളാൽ 
പടനിലമൊരുങ്ങി ....
പഞ്ചാക്ഷരി മന്ത്രം മുഴങ്ങായ്‌ ..!!

ചിറകൊതുക്കി
വിരഹം ശ്രുതി ചേർത്തു
പുലരി കതിരൊളിയിൽ ..!!

ചക്രവാളതാഴ്വാരത്തിൽ
പകൽ പടിയിറങ്ങി
രാവിന്റെ ഗർജ്ജനം കാത്ത് ..!!

സന്ധ്യാബരം
മനസ്സിലെ വിരഹം
ഇരുളിൽ കെട്ടിത്താഴ്ത്തി ..!!

ഏകാന്തത
കൊതുമ്പു വള്ളമേറി
കാറ്റിനുമെങ്ങൽ ..!!

കാടിൻറെ മൗനമുടച്ചു
കറുത്ത പെരുമ്പാപ്പുപോലെ
വഴിത്താര നീണ്ടു ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “