Posts

Showing posts from February, 2019

കുറും കവിതകൾ 786

ചക്രവാള ചരുവിൽ ചായാനൊരുങ്ങുന്ന സന്ധ്യ ചേക്കേറാൻ ഇടം തേടുന്ന ചിറകുകൾ ..!! ഉത്സവ വേളകളൊരുക്കാൻ പൊട്ടിയമരുവാനുള്ളയൊരുക്കും വിശപ്പിൻറെ വേദന ..!! ചുവപ്പു മങ്ങി തുടങ്ങുന്നു ചിന്തകൾ മാറാലപിടിച്ചു ആളൊരുക്കങ്ങൾ കുറയുന്നുവോ ..!! ആചാരങ്ങൾ മുറിവേൽക്കുന്നു അമ്മമാരിറങ്ങുന്ന തെരുവുകൾ അകലെ നായകളോരിയിടുന്നു ..!! നിഴലുകൾ കഥപറയുന്നു വരും ദിനങ്ങളുടെ ദൈന്യത കാറ്റ് തെങ്ങുന്നുവോ ..!! ഏകാന്തതയുടെ കൂട്ടിനായ് കടലിരമ്പത്തിന് അലകളിൽ മൗനിയായ് കണ്ടൽ കാടുകൾ ..!! വേനലിൽ മനം ഭക്തിയാൽ  വെന്തമരുന്നു പൊങ്കാലകലങ്ങളിൽ  ..!! നിലാവിൻറെ  തണലിൽ  മുങ്ങി പൊങ്ങിയൊരു  അല്ലിയാമ്പലിന്റെ നാണം ..!! ഇലയൊഴിഞ്ഞ ചില്ലകളിൽ  ശിശിരം തീർത്ത  വിരഹം തേങ്ങി ..!! ഉദിച്ചുയരുന്ന പകൽ  പ്രതീക്ഷകൾക്കു   ചിറകു വിരിക്കാനൊരുങ്ങുന്ന സ്വപ്നം ..!!

കുറും കവിതകള്‍ 785

കാതിലെ ലോലക്കിന് കിലുക്കം കേട്ടു ഞെട്ടി തിരിഞ്ഞപ്പോൾ കണ്ടു ഒരു സിന്ദൂര സന്ധ്യ ..! കവിൾപ്പൂ വിരിഞ്ഞത് കണ്ടിട്ടു മുത്തമിടാൻ കൊതിക്കുന്ന വണ്ടിന്റെ ഉള്ളകം അറിഞ്ഞോ.. !! കടൽ തീരത്തുനിന്നകന്നു വിശപ്പ് തേടി അലഞ്ഞു ചിറകുകൾ കാറ്റിനു മീൻ മണം ..!! ദേശാടന ചിറകിൻ താഴെ സന്ധ്യാമ്പരത്തിന് ചുവട്ടിൽ പനമരങ്ങളിരുള്‍ പടര്‍ന്നു ..!! ഇരുളിന്‍ മറവില്‍ ഇളകിയാടി ദ്രംഷ്ടങ്ങള്‍ നീട്ടി കൈതോല പായകളില്‍ നനവ്‌ ..!! ഭക്തി ലഹരിക്കൊപ്പം വെന്തു മലരുന്നുണ്ട് പൊങ്കാലകലങ്ങള്‍ക്കുപിന്നില്‍ മനം ..!! കൊത്തിപ്പേറുക്കിന്നിടയില്‍ ഉണരുന്നുണ്ട് ലയമാര്‍ന്ന ബീദോവിന്‍ സിംഫണി ..!! കാലത്തിനു കാതോര്‍ത്ത് കാറ്റിന്റെ മര്‍മ്മരം കെട്ടു മൗനത്തിനു കീഴടങ്ങിയവര്‍ ..!! കല്ലും മുള്ളും കാനനവും താണ്ടി വരുന്നുണ്ട് മലയില്‍ വിശ്വാസത്തിന്‍ ശ്വാസങ്ങള്‍ ..!! വളയിട്ടകൈകളില്‍ കാരിരുമ്പിന്‍ തഴമ്പ് ഉള്ളില്‍ സ്നേഹത്തിന്‍ ചൂട് ..!! ഉയര്‍ന്നു താഴുന്നുണ്ട്‌ നാവുകളില്‍ പ്രളയത്തിന്‍ നനവാര്‍ന്ന സംഗീതം ..!!

കൈവിട്ട കവിതയായ് ..!!

Image
ആദ്യ സമാഗമവേളയിൽ തന്നെ അറിയാതെ  ആരും കാണാതെ കണ്ണുകൾ തമ്മിലിടഞ്ഞു  നിൻ ചുണ്ടുകളിലമരും സുഷിത വാദ്യത്തിൽ  ശ്വാസനിശ്വാസങ്ങൾ വിരലാളമർത്തുമ്പോൾ  പിരിയും നേരമായ് നിറഞ്ഞു കണ്ണുകൾ  അലയും മനസ്സുമായ് ഓർമ്മകൾ തേടുന്നു  വിടരും മലർമണം മെല്ലെ  തൂകുന്നത്  വീശിയടിച്ചു കൊണ്ടയകലും കാറ്റിൻ  അലകളിലെങ്ങോ പോയ് മറഞ്ഞുവോ  മഴത്തുള്ളിയായ് വീണ്ടും സംഗീത  സാന്ദ്രമായ് വന്നലച്ചു ജാലകത്തിൽ  ജാല്യമില്ലാതെ കൂടെ പാടാനൊരുങ്ങുന്നു  കരകവിയും മനസ്സിന് ചാഞ്ചാട്ടം  കണിമലരുകൾ വിരിഞ്ഞു സുഗന്ധം  കാറ്റിലാടി നിന്നു വസന്തം കളിചിരിയാലെ  കണ്ടു കൊതിതീരുംമുമ്പേ വിരിഞ്ഞു  കൊഴിയുന്നുവല്ലോ കൈവിട്ട കവിതയായ് ..!!

മൗന നോവുകൾ

നിഴലകലങ്ങളിൽ വീണുടഞ്ഞു എന്റെ മൗന നോവുകൾ  നിത്യവും നിശ്ശബ്ദമാകുമ്പോൾ  ഗത്യന്തരമില്ലാതെ അലയുമെന് മാനസത്തിൽ  ഗതി തേടുന്നു നിൻ ഓർമ്മകൾ  ഞാനറിയാതെ  ചേക്കേറി കുറക്കുന്നു  ഞെട്ടി തിരിയുമ്പോഴേക്കും ഞെട്ടറ്റു പോകുന്നല്ലോ..  സ്വപ്ന സമാനമാർന്ന ജീവിതം. സ്വര ശുദ്ധമല്ലാത്ത വീചികൾ. സ്വർഗ്ഗ നരകങ്ങളുടെ ഇടയിൽ ഞെരിഞ്ഞയമരുന്നു....നിത്യതയുടെ നിഴൽ പറ്റിയുള്ള നടത്തം .നിർ വികാരതയുടെ ഓർമ്മ വഴികളിൽ ആരൊക്കെയോ കടന്നു പോയി . നാളെയുടെ വരവിനെ കാത്തു ഒതുക്കു കല്ലുകയറുന്ന വെയിലേറ്റു വാടിയ ഇന്നലെകൾ.എന്നിട്ടും സ്വയം അറിയാൻ ഉള്ള വ്യഗ്രത. എളുതല്ല എങ്കിലും വേദനകൾ  ഓർമ്മ പ്പെടുത്തുന്നു.ഇല്ല സമയമായില്ലന്നു ...