Posts

Showing posts from January, 2019

വിരഹം മുന്നേറി ..!!

Image
ഗസലുകള്‍ പൂക്കുന്ന ഇടവഴികളില്‍ ഗന്ധകം പുകയുന്ന ഉള്ളറകളിലായ് വെള്ളിക്കൊപ്പകളില്‍ ലഹരിയുടെ നുര വെള്ളിവീണ നരയാര്‍ന്നരിച്ചിറക്കുന്ന മീശ പിരിച്ചു ഗദകാലം ഓര്‍മ്മിക്കുന്ന മച്ചും നോക്കി ഇരിക്കും രാം സിംഗ് ഇടക്കിടെ ഹുക്ക കൈയ്യില്‍ എടുത്ത് ഇമയടച്ചു വലിച്ചു തള്ളുന്നത്തിനിടയില്‍ പുകച്ചുരുളുകള്‍ തീര്‍ക്കുന്ന വൃത്തങ്ങള്‍ താളങ്ങള്‍ക്കു കാല്പ്പനികതയുടെ മാസ്മരികത തഴമ്പിച്ച കാതുകളില്‍ ഇടക്കും പിഴക്കും  ഉയരുന്ന വാഹ് വാഹ് വിളികളില്‍ ഉത്തേജനം തേടുന്ന പാട്ടുകാരന്റെ ഉത്സാഹം പങ്കുവെക്കുന്ന ജുഗല്‍ബന്ദി തീര്‍ക്കുന്ന പക്കമേളക്കാര്‍ ജീവിതത്തിന്റെ ഗരിമകള്‍ അറിയാതെ നിമ്നോന്നതങ്ങള്‍ക്ക് വിലപറയുന്ന തെരുവ് എല്ലാം കണ്ടു പുഞ്ചിരിയുമായ് നിലാവ് അപ്പോഴും അകലെ മുഴങ്ങുന്നുണ്ടായിരുന്നു പ്രണയത്തെ വാഴ്ത്തും ഗസലിന്റെ നോവുകള്‍ ... കാലുകള്‍ ഇടറുമ്പോഴും പിഴക്കാതെ വിരഹം മുന്നേറി ..!!

അലിഞ്ഞു അലിഞ്ഞു പോയ് ..!!

Image
അവളൊരു  കടലിലായിരുന്നു നീലക്കണ്ണുകൾ ആഴക്കടലായി പരന്നു കിടന്നു അളകങ്ങൾ പല തീരങ്ങളായി മാറുന്നപോലെ അവളുടെ ചിരി തിരമാലകളായ് മാറുമ്പോൾ ഹൃദയം മൗനമായ് ആയിരത്തൊന്നു രാവുകളുടെ മറക്കാനാവാത്ത പ്രണയ കഥകൾ വിളമ്പി അവളുടെ പുരിക ചൊടികൾ വളഞ്ഞു കോപത്താൽ   സുനാമിയായി മാറുമ്പോൾ അവൻ ഒരു ചെറുവള്ളത്തിൽ അവളുടെ വിരിമാറിൽ എല്ലാം നഷ്ടപ്പെട്ടവനെ പോലെ ആ നീലിമയിൽ അലിഞ്ഞു അലിഞ്ഞു പോയ് ..!!

നീയും ഞാനും ..!!

Image
നീലനിലാവിന്റെ ചോട്ടിലിന്നലെ നിഴലുകൾ തമ്മിലടുത്തപ്പോൾ നീലക്കുയിൽ പാടിയൊരുയീണം നീലമലകളേറ്റുചൊല്ലിയാ  പ്രാണന്റെ മധുരമുള്ള  പ്രണയഗാനം ...!! എത്രപാടിയിട്ടും കൊതി തീരാത്ത നെഞ്ചിന്റെ ഉള്ളില്‍ പ്രതിധ്വനിക്കുന്നു ഓര്‍മ്മകളുണര്‍ന്നു തിരികെ നടക്കുന്ന മോഹന സുന്ദര കാവ്യതീരത്ത്‌ നീയും ഞാനും ..!!

പൈങ്കിളിപ്പെണ്ണെ ...!!

വാക്കുകൾ വാക്കുകൾ തമ്മിൽ കലഹിച്ചു മുറിവേറ്റു തളർന്നുറങ്ങും മരുപ്പറമ്പിൽ ഇരട്ടവാലന്മാർ കരണ്ടുതിന്നു കണ്ണെത്തും വരെ ഉറക്കം നടിച്ചു കിടക്കുമ്പോൾ ചിലമനസ്സുകളിൽ ഉണർന്നു മുഷ്ടിചുരുട്ടി അലറുന്ന ലാവയായ് പടരുന്നു വിശ്വാസങ്ങളൊക്കെ ചവുട്ടി  മെതിച്ചു പരിണയിക്കുന്നു   ചിലനാവിൽ നിന്നും ഉറക്കാൻ  ഉപയുക്തയാകുന്ന ഉറക്കു മരുന്നായി മാറുമ്പോൾ മനസ്സിന്റെ കുരുക്ഷേത്രത്തിൽ അർജുനന്റെ വിഷാദം ഇല്ലാതെ  മൃതസഞ്ജീവനിയാകുന്നുവല്ലോ വരിക വരിക എൻ  ആശ്വാസ വിശ്വാസമേ ആനന്ദമേ എന്നുമെൻ വിരൽത്തുമ്പിൽ തത്തിക്കളിക്ക പൈങ്കിളിപ്പെണ്ണെ ...!!

ഞാനാര് നീയാരെന്നുന്നറിയുമോ ..!!

Image
ഞാനാര് നീയാരെന്നുന്നറിയുമോ ..!! ഞാനാര് ആരെന്നറിയുമോ  മോഹങ്ങളുടെ ചിറകിലേറി പറക്കും മനോഹര താഴ് വാരങ്ങള്‍ കണ്ടു മടങ്ങുന്ന നേരത്തും തേടിയലഞ്ഞു മറ്റാരും കാണാത്ത വീഥികളിലുടെ മാറി മറിയുന്ന കാഴ്ചകള്‍ കണ്ടു ഞാനാര് നീയാരെന്നുന്നറിയുമോ ..!! ഞാണില്‍ കളിക്കുമീ ജീവിതം ചാണോളം വയറിന്റെ തന്ത്രികള്‍ മീട്ടുന്ന രാഗം വിശപ്പല്ലയോ... അതിനുയറുതി വരുമ്പോഴെക്കും നാള്‍ വിരക്കിടയുടെ എല്ലില്ലാ സ്നേഹത്തിന്‍ രാഗാനുഭാവങ്ങള്‍ ഞാനാര് നീയാരെന്നുന്നറിയുമോ ..!! ഞാവല്‍പ്പഴത്തിന്‍റെ സ്വാദോ ഞാന്നു കിടക്കും മുന്തിരിയുടെ ലഹരിയോ ഞെരിഞ്ഞമരും കിനാക്കള്‍ തന്‍ ഞെട്ടറ്റു വീഴും മോഹഭംഗങ്ങളോ ഞാനാര് നീയാരെന്നുന്നറിയുമോ ..!! നീയും ഞാനും തമ്മിലുള്ള നീക്കാനാവാത്ത മായാ ഭിത്തിയോ നീങ്ങി നിരങ്ങി മുന്നേറുമ്പോഴായ്‌ അറിയുന്നു എകമൊന്നോന്നുമാത്രം എന്നുള്ളിലുള്ളതല്ലോയി പ്രപഞ്ചമത്രയും എകമാം നീ ഞാനുമൊന്നല്ലയോ ഞാനാര് നീയാരെന്നുന്നറിയുമോ ..!! ജീ ആര്‍ കവിയൂര്‍ 

കുറും കവിതകള്‍ 784

പൊന്‍ വെയില്‍ മുറ്റത്ത് മനമാകെ പ്രഭാപൂരം എന്നെ ഞാനറിയുന്നു ..!! മാനം പെയ്യതൊഴിഞ്ഞു യാത്രയയക്കാനെത്തിയ മുകില്‍ പെണ്ണ് വീണുടഞ്ഞു ..!! പഞ്ചഭൂതങ്ങളെരിഞ്ഞമര്‍ന്നു സ്വാഹാ ദേവിക്ക് പ്രസാദമായ് ഇന്ന് നീ നാളെ ഞാന്‍ ..!! വിശപ്പിന്റെ മുനമ്പിൽ മുള്ളും പൂവും ഒരുപോലെ ഉള്ളിലാക്കാനുള്ള  അതിജീവനത്തിനായി നീളുന്നു  കാര്യങ്ങൾക്കു ശക്തിയാരു നൽകുന്നു..!! മേയുന്നുണ്ട് വണ്‍മേഘങ്ങളാകാശത്തു മരുഭൂമിയില്‍ ഇടയനോടോപ്പം വിശപ്പിന്‍ നിരകള്‍ കൂട്ടത്തോടെ ..!! ആകാശം മുട്ടാന്‍ നീളുന്നുണ്ട് ശിഖരങ്ങളാര്‍ക്കോവേണ്ടി താഴെ തണല്‍ പരത്തുന്നു ..!! അസ്തമയാകാശം നോക്കി പറക്കുന്നുണ്ട്‌ മയില്‍ . പൂക്കുന്നുണ്ട് പ്രണയം  ചക്രവാളത്തില്‍ ..!! പാടുവാനില്ല രാരിരം തെരുവോരം ഉറങ്ങുന്നുണ്ട് വീണേടം വിഷ്ണുലോകം ..!! മഞ്ഞു മൂടി കിടപ്പുണ്ട് ജ്ഞാനപാന ജനിച്ച ഇല്ലപ്പടിയിന്നു മൗനം !! പുലരുന്നുണ്ട് പൊൻവെട്ടം പ്രത്യാശ്യയുടെ തുടിപ്പുകൾ പുതുവർഷ  പുലരി പിറന്നു  ..!!