ഉടലൊരുക്കങ്ങള്‍
പിറുപിറുത്തു നീങ്ങുന്ന ശപ്പനാം വിശപ്പ് നാണം മറക്കാൻ ആവാതെ നിൽക്കും കിനാക്കൾ നഷ്ടമായ നിദ്രയുടെ ഇടതടവില്ലാതെ തേങ്ങൽ സന്ധികളിൽ ഇരച്ചിറങ്ങുന്ന നാളെയുടെ ഭീതി ആരുമാർക്കും ചെവികൊടുക്കാതെ മുന്നേറുന്നു അവനവൻ തുരുത്തുകളിലെന്നുമുത്സവങ്ങളൊക്കെ കൊടിയേറിയിറക്കുന്നു സുഖദുഃഖത്തിന് ഇടയിൽ കൊഴിഞ്ഞ ദിനങ്ങളുടെ ഓർമ്മകൾ വേട്ടയാടുന്നു കൈവിട്ടുപോയ വിരൽത്തുമ്പിലെ അക്ഷര വറ്റുകൾ പെറുക്കിയെടുക്കാൻ ആവാതെ കിതക്കുമ്പോൾ ഓടി തളരാത്ത ഘടികാരം കണ്ടു സ്വയമറിയാൻ ഉള്ളശ്രമങ്ങളിൽ നിഴലായി പിന്തുടരുന്ന നിത്യത ഇല്ല ആവില്ല ഇനി ഒരു പന്തയ കോഴിയാവാൻ എന്നിലെ എന്നെ അറിയാൻ വ്യഗ്രത പോരാ ..!! ജീ ആർ കവിയൂർ 30.1.2018