കുറും കവിതകൾ 366
കുറും കവിതകൾ 366
താമ്പൂല ചർവണം നടത്തി
മടങ്ങുന്ന സൂര്യൻ കുലുക്കൊഴിഞ്ഞു തുപ്പി
കടലാകെ ചുവന്നല്ലോ
മയങ്ങുന്ന സന്ധ്യക്ക്
വഴിയൊരുക്കി
നിലവിളക്കിന്‍ തിരി
അസ്തമയങ്ങള്‍ക്കു നേരെ
നീളുന്ന സമാന്തരങ്ങളിലുടെ
എത്രയോ മോഹങ്ങള്‍ യാത്രയായി
കൊഴിഞ്ഞ നല്ല ദിനങ്ങള്‍
തീരാത്ത ദുരിതങ്ങളുടെ
ഓര്‍മ്മകള്‍ വേട്ടയാടുന്നു ..
പായൽ പിടിച്ച
ഗതകാല പടികൾ .
വീണ്ടും കയറുമ്പോൾ കണ്ണുനിറഞ്ഞു .
ചുരം താണ്ടി വരുന്നുണ്ട്
ഓണസദ്യക്കായി
പലവെഞ്ചനപച്ചക്കറികൾ ....
പടവുകൾ ഇറങ്ങി
ഓർമ്മകൾ വരുന്നുണ്ട്
പൂവിളികളുയർത്തിയ ഓണക്കാലങ്ങൾ
അത്തം പൂവുതേടി
തുമ്പി തുള്ളി മുറ്റമാകെ
തൊടിയിലെ തുമ്പകളിൽ കുഞ്ഞികൈയെത്തുന്നില്ല
ഓർമ്മകളുടെ പൂക്കാലങ്ങൾക്കു
എത്ര വർഷങ്ങൽകഴിഞ്ഞാലും
മടങ്ങാനാവില്ലല്ലോ ബാല്യത്തിലേക്ക്
വെണ്‍മയാര്‍ന്നാകാശം
കറുത്ത മേഘ പക്ഷികള്‍
ആലില്‍ നിന്നുംവിസ്ഫോടനം പോലെ ...
താമ്പൂല ചർവണം നടത്തി
മടങ്ങുന്ന സൂര്യൻ കുലുക്കൊഴിഞ്ഞു തുപ്പി
കടലാകെ ചുവന്നല്ലോ
മയങ്ങുന്ന സന്ധ്യക്ക്
വഴിയൊരുക്കി
നിലവിളക്കിന്‍ തിരി
അസ്തമയങ്ങള്‍ക്കു നേരെ
നീളുന്ന സമാന്തരങ്ങളിലുടെ
എത്രയോ മോഹങ്ങള്‍ യാത്രയായി
കൊഴിഞ്ഞ നല്ല ദിനങ്ങള്‍
തീരാത്ത ദുരിതങ്ങളുടെ
ഓര്‍മ്മകള്‍ വേട്ടയാടുന്നു ..
പായൽ പിടിച്ച
ഗതകാല പടികൾ .
വീണ്ടും കയറുമ്പോൾ കണ്ണുനിറഞ്ഞു .
ചുരം താണ്ടി വരുന്നുണ്ട്
ഓണസദ്യക്കായി
പലവെഞ്ചനപച്ചക്കറികൾ ....
പടവുകൾ ഇറങ്ങി
ഓർമ്മകൾ വരുന്നുണ്ട്
പൂവിളികളുയർത്തിയ ഓണക്കാലങ്ങൾ
അത്തം പൂവുതേടി
തുമ്പി തുള്ളി മുറ്റമാകെ
തൊടിയിലെ തുമ്പകളിൽ കുഞ്ഞികൈയെത്തുന്നില്ല
ഓർമ്മകളുടെ പൂക്കാലങ്ങൾക്കു
എത്ര വർഷങ്ങൽകഴിഞ്ഞാലും
മടങ്ങാനാവില്ലല്ലോ ബാല്യത്തിലേക്ക്
വെണ്‍മയാര്‍ന്നാകാശം
കറുത്ത മേഘ പക്ഷികള്‍
ആലില്‍ നിന്നുംവിസ്ഫോടനം പോലെ ...
Comments