Posts

Showing posts from October, 2011

നാട്ടു പ്രമാണിമാര്‍

Image
നാട്ടു പ്രമാണിമാര്‍  നേരും നെറിയും നെറുകയിലെറ്റിടാതെ  നാവിന്‍ പിഴവെന്നു  നഷ്ടമില്ലാതെ നട്ടെല്ല്  നിവര്‍ത്തി നക്തഞ്ചരരിവര്‍  നാണം കേട്ട് നാട്ടിലാകെ നട്ടം തിരിയുന്നു  നാണയപ്പെരുക്കമെറുമ്പോള്‍   നടുക്കളത്തിലിറങ്ങി കോമര - നാട്ട്യം നടത്തുന്നോരിവരെക്കണ്ടു     നാട്ടാര് മുക്കത്ത് വിരല്‍ വച്ച്  നാറിയ കഥകളൊക്കെ മറന്നു  നായകന്മാരായി വീണ്ടും വീണ്ടും  നിവര്‍ത്തിയില്ലാതെ വോട്ടെന്ന നാമം ജപിപ്പിച്ചു കറുപ്പ് മഷി കുത്തി നഖത്തിലാകെ ഷാര മില്ല്ലാത്തൊരു അമ്ല കറപുരട്ടി നാളുകള്‍ കഴിക്കുന്നു നായക നാമം ജപിച്ചു  നാല്‍ക്കാലിയാം എരുവ കണക്കെ          

വിശപ്പും ഉറുമ്പും

Image
വിശപ്പും ഉറുമ്പും  മു റു ക്കിയടക്കാതെ ഭാര്യ തന്നുവിട്ട ഉച്ചയൂണിന്‍ പാത്രത്തിലേക്ക് ഒരു ചുവപ്പ് പടയുടെ കാല്‍ നട ജാഥ ഓര്‍ത്തുപോയി അമ്മുമ്മ പണ്ട് തന്നെ കൊണ്ട് കൈ പതിപ്പിച്ചു അരിമാവിനാല്‍ അറയിലും നിരയിലുമായി ഓണമൂട്ടിച്ചിരുന്നു കടിയന്‍ ഉറുമ്പിനേയും വാലു മുറിച്ചോടും ഗൗളികളേയും.      പല്ലി ചൊല്ലുംപോലെ ചാറ്റിന്‍റെ ശബ്ദം കേട്ടു ഞെട്ടി ഉണര്‍ന്നു നോക്കുമ്പോള്‍ അമേരിക്കന്‍ സുഹൃത്ത് കൊതിയുണര്‍ത്തും കേന്ട്രി ചിക്കനും  ബര്‍ഗറും കോളയുമടങ്ങുന്ന  സ്ക്രാപ്പ്  വച്ച് നീട്ടി വിശപ്പിന്‍റെ കാലുകള്‍ നീണ്ടു  അടുത്തുള്ള  കാഫിട്ടേറിയയിലേക്ക് ആഗോളവല്‍ക്കരണജാഥയില്‍  ഉറുമ്പിനു പിന്നാലെ  മൂകനായ് ഞാനും

മനസ്സിലത്രയും

Image
മനസ്സിലത്രയും കടല്‍ക്കാറ്റിനോടൊപ്പമറിഞ്ഞു    കടലിനുമപ്പുറമുള്ളോരു  നിന്‍  കണ്ണുനീരിന്‍ വേദനയേറും   ഉപ്പിന്‍ രസമത്രയും സഖി  അറിയുന്നു ഞാനുമിവിടെ   ശീതോഷ്ണക്കാറ്റില്‍ നിന്‍  മാസ്മര സ്നേഹത്തിന്‍ സ്വേദ-    ഗന്ധമാര്‍ന്ന   സാമിപ്യം സഖേ  എന്നാണിതിനൊരറുതിയും വറുതിയും ഉള്ള നാളുകള്‍ നമ്മേതേടിയെത്തുക ദൈവമേ !! കേട്ടിതു ദൈവമപ്പോള്‍  മൊഴിഞ്ഞു  "പരിവേദങ്ങളും     പരാതികളൊക്കെയെന്‍ അരികിലുമുണ്ടല്ലോ ,അറിയുമോ പണ്ടു ത്രേതായുഗത്തില്‍    മനുഷ്യനായ്  അനുഭവിച്ചിരുന്നിതിലുമേറെ  വിരഹവും പിന്നയോ ജനാപവാദങ്ങളാല്‍ ദുഃഖിതയാം ജനകജയേ തിരികെ വിളിച്ചില്ലേ   സര്‍വ്വം സഹയുമപ്പോള്‍. ഇന്നു നിങ്ങളൊക്കെ അന്തര്‍ - ദൃശ്യ ജാലകങ്ങളാല്‍ കണ്ടു തീര്‍ക്കുന്നില്ലേ  അകലങ്ങളിലേറെയായി  അടുപ്പങ്ങളൊക്കെയും,    എങ്കിലൊന്നറികയിപ്പോള്‍  വാഴാനിടമത്രയുംസ്നേഹമാണല്ലോ  നിറയേണ്ടതു  മനസ്സിലത്രയും "              

അധിനിവേശങ്ങളിലകപ്പെട്ട ഭാഷ

Image
അധിനിവേശങ്ങളിലകപ്പെട്ട ഭാഷ  താന്‍ കൊയിമയുടെ കോലായിലായ് കളമെഴുതിമെതിക്കപ്പെട്ടുലയുന്ന  അക്ഷരങ്ങളൊക്കെ തടവിലാക്കപ്പെട്ടു  കത്തിയണയാനോരുങ്ങും   തിരികളിലാകെ  വിഷാദഛായകളാല്‍ , വീര്‍പ്പുമുട്ടുമൊരു കാളലുകള്‍  തേങ്ങുന്ന മനസ്സുകളുടെ അകത്തളങ്ങളി- -ലായി ഒരുങ്ങി നില്‍ക്കുമി  അധിനിവേശ ദുഃഖത്തിലാഴുന്നു  അന്‍പത്തിയൊന്നിനെ ആക്രമിക്കുന്ന  അര്‍ത്ഥങ്ങളുടെ വിജയ ഘോഷളാല്‍ തിമിലയും കൊമ്പും വിളിക്കുന്ന  ഇരുപത്തിയാറുകളുടെ സന്തോഷങ്ങള്‍  സംസ്ക്കാരങ്ങള്‍   ചാരിത്ര്യ ശുദ്ധിയില്ലാതെ    സഹശയനമടയാതെ സംഹരിക്കപ്പെടും നേരം    സാ -ഹത്യക്കൊരുങ്ങുന്നു  പൊങ്ങച്ച  സമുഹത്തിന്‍ ദുര്‍ന്നടപടികളാല്‍    വലം വെക്കുമൊരു കവിയുമാ വേദനകളറിയാതെ    വലിപ്പത്തിന്‍ കഥയും കവിതയും മുങ്ങിത്താഴുമീ സമ്പന്ന- നഗരങ്ങളിലൊഴുക്കുമഴുക്കു ചാലുകളിലകപ്പെടുന്നയെന്‍   ഭാഷയുടെ നൈര്‍മ്മല്യതയെ  കാക്കുവാനുണരണം    പരിയായങ്ങളൊക്കെവിട്ടും    പടികളേറണം കടലു കടന്നാലും കരകയറട്ടെ    കുഞ്ഞു മനസ്...

ലജ്ജാവഹം

Image
ലജ്ജാവഹം  നയനങ്ങളൊക്കെ എത്തി പടരാത്തോരു അയന സീമകള്‍ തേടിയലയുന്നു      അറിയാത്ത നോവിന്റെ നയിര്‍മല്ല്യമാം സുരത സുഖാന്വേഷിയായ്ങ്ങു     അസുരനായ് മാറി അഴിയാത്ത  ശാപങ്ങളുടെ   ഉരാകുടുക്കില്‍  അതുമിതും അതെന്നു കരുതി  അജ്ഞതയുടെ  അന്ധകാരത്തിലായ്  വിജ്ഞാനമാം കിരണളൊരുക്കുമി  മോചനത്തിന്റെ മാര്‍ഗ്ഗങ്ങള്‍ക്കായി കൊതിക്കുന്നവന് പൈദാഹമെന്നതു വിസ്മൃതിയിലായിമാറുന്നു  ഇണയുടെ തുണക്കായി ഇടനില നിന്ന്  അച്ചാരം തേടി അക്ഷരങ്ങളെയെല്ലാം      സ്ഥാനം തെറ്റിച്ചു വിഷം പകരും  മൃത്യുവിന്‍ ശാന്തി യാത്രയുടെ അന്ത്യത്തില്‍  കത്തി ജ്വലിക്കുമാ ജ്വാലയുടെ പരിശുദ്ധി മറന്നു  കാപാലിക നൃത്തം ചവുട്ടുന്ന കാഴ്ച ലജ്ജാവഹം     

കാത്തിരുപ്പുകള്‍

Image
കാത്തിരിപ്പു  തുടങ്ങിയിട്ട് നാളുകളേറെയായ് ഓളങ്ങള്‍ താളം തല്ലും  വിരിമാറിലുടെ നിലയില്ലാ കയങ്ങള്‍ താണ്ടി  കറുത്ത നാഗങ്ങള്‍ ഇഴയുന്ന  കൈതക്കാടുകളും   മണ്ഡൂപ  കച്ചേരി കളൊക്കെ കേട്ടു മഴയുടെ കുസൃതികളൊക്കെ  കണ്ടു ഉല്ലസിച്ചു വഴി മാറി നിഴലുകള്‍ക്ക്  രൂപമാറ്റങ്ങള്‍ ,നിന്റെ പൊട്ടിച്ചിരികള്‍ ഉടഞ്ഞു  തകന്ന ഈ കരയില്‍ കാത്തിരിപ്പിന്റെ അവസാനം  കരകള്‍ തമ്മില്‍ കുട്ടി ഒന്നിപ്പിക്കും  പാലം തീര്‍ന്നപ്പോള്‍ നമ്മള്‍ തമ്മില്‍  അടുക്കുമെന്നു കരുതിയത്‌ വെറുതെയായല്ലോ .....!!!!

ഇല്ലാതെ ആകുമോ നീ

Image
ഇല്ലാതെ ആകുമോ നീ   വലുതാകുന്നു അഴിമതി ആഴിമുഖത്തെക്കാള്‍    റുപ്പികയെ കുറുകനെ വെട്ടു കൊണ്ടും  കതിരിനെ വിഴുങ്ങും വ്യാളി മുഖങ്ങളും  കാലണയെ ഓര്‍മ്മിപ്പിക്കും ഇന്നിന്റെ  ഒരു രൂപയുടെ നാണയമേ ആകെ  നാണിപ്പിക്കുമാറാണ്   നിന്‍ വലിപ്പമില്ലായിമ്മ  വലുതായ മുഖം ചെറുതാകുംമ്പോള്‍  വലിപ്പം പറയുന്നു   ചിലരിവിടെ  നാണയപ്പെരുപ്പത്തിന്‍ കഥകളൊക്കെ  ചെറുതായി ചെറുതായി ഇനി ഇല്ലതെയാകുമോ  ഒരു നാള്‍ നീയും വിട്ടു പിരിയുമോ ചക്രവാള സീമയില്‍ 

ഗജേന്ദ്രവിലാപം

Image
ഗജേന്ദ്രവിലാപം കറുക വളരുമാ കാട്ടിലെ കഴിപ്പും കാട്ടു പുഞ്ചോലയിലെ കുളിയും കൂട്ടുകാരോടോത്തുള്ള കളികളും അല്ലലില്ലാത്തൊരുല്ലാസയാത്രയില്‍ അറിയാതെ  ഇരുകാലികള്‍  തീര്‍ത്തൊരു കുഴിയില്‍ അകപ്പെട്ടു കരേറാന്‍കഴിയാതെ കിടക്കുമ്പോള്‍ അകലെ നിന്നാര്‍ത്തു വിളിക്കും കൂട്ടുകാര്‍തന്‍ നടുവില്‍ കൂടെപ്പിറന്ന ജാതിയില്‍ പ്പെട്ടവര്‍ കൂച്ചു വിലങ്ങു ഇടാന്‍ കൂട്ടു നിന്ന് പട്ടയും ചക്കരേം തന്നു ചട്ടം പഠിപ്പിച്ചേറെ നാള്‍ പിന്നെ ചിട്ടയോടൊരുക്കി തോട്ടി തന്‍ ബലത്താല്‍ ചുട്ടു പൊള്ളും നിരത്തിലുടെ നിരത്തി നടത്തി ചെണ്ടതന്‍ താളത്തില്‍ തിടമ്പേറ്റി ചങ്ങലക്കിട്ടു  ഇരുട്ടുവോളം കറക്കി മദപ്പാട് കണ്ടിട്ടും മനസ്സലിയാതെ വിശപ്പും ദാഹത്താലെയും അവശനാക്കി വലിച്ചിഴച്ചും ദണ്ണവും ദീനവും പിടിപ്പിച്ചപ്പോള്‍ വാരിക്കുഴി മുതലുള്ള തീരാത്ത പകയാല്‍ വഴി പോക്കരെന്നു നോക്കാതെ വലിച്ചും ഇഴച്ചും കൊമ്പുകൊണ്ട് കുത്തിയും മനോ വേദനയാല്‍ കാട്ടി കൂട്ടിയ കുറ്റമോ ക്രൂരരാം ചിലരുടെ പങ്കു കൂട്ടിക്കിഴിച്ചുനോക്കാതെ കുതുഹലമാക്കി മാറ്റുന്നവര്‍ ഒന്ന് കൂലംകഷമായി ചിന്തിക്കുകില്‍ കാട്ടില്‍ വളരേണ്ടയെന്നെ നാട്ടില്‍ വളര്‍ത്തി കുറ്റം പറഞ്...

ജഗത്തിനെ ജയിച്ചവനു പ്രണാമം

Image
ജഗത്തിനെ ജയിച്ചവനു  പ്രണാമം    വിഷാദം ഉറക്കമുണരുന്ന വഴികളില്‍  വിടരാന്‍ കൊതിക്കുന്ന മോഹങ്ങളൊക്കെ  ചിന്നി ചിതറി ചിലമ്പിച്ചയോരു  ഈണങ്ങളൊക്കെ  ജഗത്തിന്‍ ആര്‍ദമാര്‍ന്ന  ഗസലിന്‍ ഈരടി പാടിയ നാവുകള്‍  ഇനി പാടുകയില്ലല്ലോ  "യേ സോഹരത്ത് ഭി ലേലോ ........" ഈ ജീവിത സന്ധ്യാ രാഗമായി  നിറയട്ടെ മുഴങ്ങട്ടെ ഒടുങ്ങാതെ മനസ്സിന്റെ വേദികയിലായിനി                 

മൊഴികള്‍

Image
മൊഴികള്‍  അമ്മയെന്നു എഴുതുമ്പോള്‍  അമ്മിഞ്ഞപ്പാലിന്റെ സ്നേഹ മമത നിഴലിക്കുന്നു  അച്ഛന്‍ എന്ന് എഴുതുമ്പോള്‍  അറിഞ്ഞു ഇ ച്ഛി ക്കുന്നതെല്ലാം തന്നിടുമെപ്പോഴുമായി                                      ആനയെന്നു എഴുതുമ്പോള്‍                              ആകെ നിഴലിക്കുന്നു കണ്മുന്നില്‍  ആകാശ വലിപ്പത്തിലായി  ആനയുടെ രുപമെത്ര സദൃശ്യം ''ഇ' എന്ന് എഴുതുമ്പോള്‍      ഇന്നു അമ്മുമ്മയുടെ  ഇടയെടുക്കാത്ത രാമായണത്തിലുടെ  ഇരട്ട വാലനെ കണ്ടതു ഓര്‍ത്ത്‌ പോകുന്നു  " ഈ  " യെന്നു എഴുതുമ്പോള്‍   ഈന്തപ്പഴത്തിന്‍ മുന്നിലുടെ " ഈൗ. . . . .. "യെന്നു പറഞ്ഞു പറന്നകലും  ഈര്‍ഷ തോന്നുമി മണിയ ഈച്ചയോട് ഉറുമ്പെന്നു  എഴുതി നിര്‍ത്തുമ്പോള്‍  ഉണ്ണിക്കു ഓര്‍മ...

ആപ്പിള്‍

Image
ആപ്പിള്‍  ഭൂമിയിലേക്ക്‌ പതിച്ചൊരു  ആപ്പിളിനെ കണ്ടമാത്രയില്‍  ഗുരുത്താകര്‍ഷണ ചിന്ത  വഴിയൊരുക്കി പണ്ട്  നൊടിയിടയിലായ്  മാറ്റിമറച്ചു   ന്യുട്ടന്‍ ശാസ്ത്ര ലോകത്തെയെങ്കില്‍    ഇന്നിതാ വേറൊരു സ്റ്റീവ് ജോബ്സ്സിന്റെ  ആപ്പിള്‍ രുചി തലയില്‍ കയറി  ലോകത്തിന്റെ വിവര സാങ്കേതികവിദ്യയെ  വിപ്ലവ  പാന്ഥാ വിലേക്ക് തിരിച്ചു വിട്ടൊരു  കൈത്തിരി അണഞ്ഞു പോയല്ലോ  ആ പരേതാത്മാവിന് നിത്യ ശാന്തി നേരുന്നതി നോടൊപ്പം പ്രാര്‍ത്ഥിക്കാം  ഇനിയും ആപ്പിളുകള്‍ വിരിയട്ടെ ഈ  ലോകത്തിന്‍ നന്മകള്‍ക്കായി.   

ഒക്ടോബര്‍ 2

Image
ഒക്ടോബര്‍ 2 ഗാന്ധി തന്‍ ഗന്ധമറിയാത്തോരിവര്‍ ഗന്ധകം പുകക്കുന്നു അഴിമതിതന്‍ ബാന്ധവമിവര്‍ക്ക് ഏറെയെങ്കിലും ബന്ധിതരാകാതെ ചിരിക്കുമാ ഗാന്ധിതലയുടെ മറവില്‍ വാഴുന്നു സന്ധി സമരമില്ലാതെ , അന്ധതയകറ്റാമിനിയുമി ആസേതുസിന്ധു ഗംഗാ അചലമേ ഉണരൂയി പ്രതിസന്ധിയകറ്റാന്‍ സങ്കല്പം എടുക്കാമിന്നു ഗാന്ധി ജയന്തിയല്ലോ ,വന്ദേ മാതരം