Posts

Showing posts from September, 2010

പരിണാമ ചക്രം

വേണ്ട രാമ ക്ഷേത്രവും വേണ്ട പള്ളിയും വേണ്ടത് നമുക്ക് ഭരതമാതാവിന്‍ കീര്‍ത്തിയും എശസ്സുമല്ലോ ദുരങ്ങള്‍ ഇനിയും കുറയട്ടെ ദൗത്യങ്ങളിനിയും രമ്യമായി മാറട്ടെ വിധി വരും തടകള്‍ കേട്ടിടുകിലും വിധാതാവിന്‍ നിശ്ചയത്താല്‍ എല്ലാം ഒഴുകും രക്തം എല്ലാവരിലും നിറം ചുവപ്പ് തന്നെയെന്ന് അറിഞ്ഞിട്ടും മനുഷ്യന്‍ മനുഷ്യനെ അറിയാതെ മൃഗമായി മാറി വീണ്ടും പരിണാമ ചക്രത്തെ തിരിച്ചു കറക്കുകയണോ

നമ്മുക്ക് പ്രിയങ്കരം

നമ്മുക്ക് പ്രിയങ്കരം കപ്പലണ്ടി കശുവണ്ടി മരച്ചിനി ശീമ ചക്ക ചായ പഞ്ചസാര റബര്‍ കൊക്കോ വാനില ചീനവല ചീന ചട്ടി പിന്നെ ചൈന മൊത്തമായി കപ്പലേറിവന്നിവകള്‍ ഇന്ന് നമുക്ക് ഏറ്റം പ്രിയങ്കരമെന്നു പറയാതിരിക്ക വയ്യ

ഗുരുദാസന്‍മാരേ ഉണരൂ

Image
ദിഗന്തങ്ങള്‍ ഭേദിക്കുമാറ് ദുരന്തങ്ങള്‍ക്കുമൊരുയന്ത്യമുണ്ടോ ദുരിദങ്ങളേയെറുന്നുയേറെ ദാഹശമന പരവശരാകുമെന്‍ മലനാട്ടിലിതാ ലക്ഷ്യമില്ലാതെ ലക്ഷോപലക്ഷം ദ്രവ്യന്‍മാര്‍ വ്യയ൦ ചെയ്യുന്നു ദ്രവ്യങ്ങള്‍ ഇനിയിതാ എഴുനേല്‍ക്കാതെ ഇരുന്നു അന്വേഷിപ്പാന്‍ - -നിയുക്തരാക്കപ്പെട്ടിരിക്കുന്നു ഈ കള്ളിന്‍ ലഹരി ഒഴിവാക്കികുടെ ചെത്ത് അരുതു കുടികരുതെന്നു ഗുരുവരുളിയത് മറന്നു പ്രവര്‍ത്തിക്കുന്നവരെ ഉണരൂ ഇതിനൊരു അറുതി വരുത്തു   ======================================================================= വാര്‍ത്താ അവലംബം മാതൃഭൂമി പത്രം

പ്രത്യക്ഷ നികുതി ചട്ടം: വിദേശ ഇന്ത്യാക്കാര്‍ക്കും നികുതി വരുന്നു കവിത

ഞങ്ങള്‍ നികുതി കൊടുത്തു നടുവോടിക്കുന്നു കോടതി പറയുന്നു കുതിരസവാരിയെന്നു കേന്ദ്രം പറയുന്നു വീതി പോരെന്നു കഷ്ടപെടുന്ന ശമ്പളകാരന്റെ - -അവസ്ഥ എന്ത് പറയുന്നു പ്രവാസി മലയാളികളെ നിങ്ങള്‍ അവിടെ നികുതികൊടുക്കാതെ ഇവിടെ വന്നു അതിനും കുടി സാവര ജങ്കമ സോത്തിനു വിലകുട്ടുന്നില്ലേ ഇനിയും രാഷ്ടിയക്കാര്‍ക്ക് സകാത്ത് കൊടുക്കുന്നത് നിര്‍ത്തികുടെ ഇത്രയായിട്ടും പഠിക്കില്ലേ ഇല്ലങ്കില്‍ ഒരുങ്ങി കോള്‍ക സര്‍ക്കാരിനു നികുതി കൊടുക്കാന്‍ പിന്നെ പകരമായി നിങ്ങള്‍ക്കു സമ്മതിദായക അവകാശം പതിച്ചു തരിക്കില്ലേ അപ്പോള്‍ വിട്ടുക പകരം കുട്ടരെ

ഞാനാരാണെന്നുറിയുമല്ലോ .....?!!!

Image
ഞാനാരാണെന്നുറിയുമല്ലോ .....?!!! വന്നു കണ്ടു കൊണ്ട് പോകാന്‍ അലങ്കരിച്ചു വര്‍ണ്ണ കണ്ണാടി കുട്ടിലാക്കി സുമുഖനായി വഴാവേ മുന്തിയ വിലകൊടുത്തു പല നാടും നഗരങ്ങളും താണ്ടിയങ്ങ്- -മണ്ടിനീങ്ങുമ്പോള്‍ കേറുവാനകാതെ കാവല്‍കിടന്നിരുന്നു അമ്പലങ്ങലുടെ പള്ളികളുടെ വാതില്‍ പടിക്കു പുറത്തും ചിലപ്പോള്‍ മോക്ഷനത്തിന്‍ ഇരയാകുമ്പോള്‍ ചിലപ്പോള്‍ നായ്ക്കലുടെ കടിയേറ്റു പിച്ചിചിന്തപ്പെടുമായിരുന്നു എന്നാല്‍ എപ്പോള്‍ ഇതാ പ്രതികാരം തീര്‍ക്കാനായി ഞാനെന്ന പാവത്തിനെ വലിച്ച് എറിഞ്ഞു രസിക്കുന്നു ചിലര്‍ എന്നാലും എല്ലാം സഹിക്കും എന്നെ ചില പിശുക്കര്‍ എന്നെ നോവിക്കുമാറ് ആണിയും ലാടവുമടിച്ചു കൊണ്ട് നടക്കുമ്പോള്‍ ചിലര്‍ അടുത്തുള്ള തോടുകളിലോ ആറ്റിലോ വലിച്ച് ഏറിഞ്ഞിടുന്ന എന്നെ നിങ്ങളറിയും റിബോക്ക് , വുഡ് ലാന്ഡ്സ്,ബാറ്റാ,പരാഗണ്‍ എന്ന ഓമനപ്പെരിലായി ============================================================================ വാര്‍ത്ത അവലംബം മാതൃഭൂമി ദിനപത്രം 08 .09 .2010

എന്നെ മറക്കല്ലേ

Image
നെറ്റി പട്ടം കെട്ടിയോരുക്കിയ ഗജവീരനെ പോലെ വെയിലും മഴയും കുന്നും കുഴിയും നാടും നഗരവും കറക്കി നടത്തി ഒന്ന് കൊടുത്താല്‍ കോടികളും നാളെ നാളെയെന്നു പറഞ്ഞു ഏറെ വാഞ്ചിത വര്‍ണ്ണങ്ങള്‍ പരത്തി കാഞ്ചന സോപ്നങ്ങളോരുക്കി ഒരുഗതിയും പരഗതിയുമില്ലാതെ കിട്ടാ കടങ്ങളില്‍ കുരുക്കി ജീവനോടുക്കുന്നു കൈയ്യും കാലും കണ്ണുമില്ലാത്തവര്‍ക്കൊരു അത്താണിയും  നെഞ്ചിന്‍ ചുടു ഏറ്റുമയങ്ങുമെന്നിലെ വിശ്വസ്ഥത നഷ്ടമായി കൊണ്ട് പഴി പറഞ്ഞും പതംപറഞ്ഞു ശപിച്ചു ഒരുനാള്‍ വലിച്ചെറിയുമ്പോള്‍ നീ മാത്രം എന്‍റെ കിടപ്പുകണ്ട് കവിതകളാക്കുമ്പോള്‍ നിനക്കും ഒരുനാള്‍ എന്നെ അവിശ്യമായി തോന്നുകില്‍ ഓര്‍ക്കുക ഈ പാവം ലോട്ടറി ടിക്കറ്റിനെ