സംരക്ഷണം
നിന്നെ ഞാന്‍ അറിയുന്നു നീ എന്നെയും പ്രണയ ത്തിന്‍ നോവ് പകര്‍ന്നു തന്ന വേദനകള്‍ യാതനകള്‍ ഇന്നും പിന്തുടരുന്നു ഞാന്‍ നിന്റെ നട്ടെല്ലില്‍ നിന്നും പിറവി എടുത്തുയെങ്കിലും ചുവടു വെക്കാറില്ല നിന്‍ കാലിന്‍ ബലത്താല്‍ ഇല്ല ഇനി കുനിയുകില്ലയെന്‍ തലയല്‍പ്പവുമെന്ന്റിയുക എങ്കില്‍ നിന്‍ കരവലയത്തിന്‍ സംരക്ഷത്താലും നിന്‍ ഹൃദയ സാമ്രാജ്യത്തിന്‍ പ്രൗഢിയില്‍ നിനക്കു ഞാന്‍ അടിയറവു വെക്കുന്നു