Posts

Showing posts from June, 2010

പോരുക പോരുക വീണ്ടും

അമ്മാനം ചെമ്മാനം മനസ്സാകെ മുരടിച്ചു വന്നില്ല മുകിലുകള്‍ വാനം നിറച്ചില വര്‍ണ്ണ വിരാചികള്‍ വിതറും മാരി വില്ലും കണ്ടില മദന മനോഹര നൃത്തം ചവുട്ടും മയിലുകളും വന്നീല മഴയെ നീ പോയോ മനം വിട്ട് അകന്നോ പാടാതിരിക്കാം ഇനിയും ആന്ദവര്‍ഷിണി നടത്താതിരിക്കാം ശ്വാന മണ്ഡൂക കല്യാണം മഴയേ പോരുക പോരുക വീണ്ടും കണ്ടീലയോ നീ കരഞ്ഞു കലങ്ങും വലലന്റെ വയലും കുടിയും വറുതിയായ്‌ അറുതിയായി മഴയേ നീ പോരുക പോരുക വീണ്ടും നികത്താതിരിക്കാം വയലും തടവും നിലനിര്‍ത്താം മിനിയും കാടുകളും കാവും മഴയേ നീ പോരുക പോരുക വീണ്ടും

നിന്നെ തേടി അലഞ്ഞു

എവിടെ എല്ലാം തേടിയലഞ്ഞു കവിതേ നിന്നെ ഏതോക്കെ വഴിയില്‍ തിരഞ്ഞു അമ്മതന്‍ താരാട്ട് പാട്ടിലോ അച്ഛന്‍റെ കര്‍ക്കശ ശബ്ദത്തില്‍ നിന്നോ പാഠങ്ങള്‍ ചൊല്ലി പഠിക്കും ചേട്ടന്‍റെ നാവില്‍ നിന്നോ അമ്മൂയുടെ പഞ്ചാക്ഷരി മന്ത്രത്തില്‍ നിന്നോ എവിടെ എല്ലാം തേടിയലഞ്ഞു കവിതേ നിന്നെ ഏതോക്കെ വഴിയില്‍ തിരഞ്ഞു പകലിന്‍റെ ഉറക്കകാരനാകും കൂമന്‍റെ മൂളലില്‍ രതി ദേവിതന്‍ സങ്കീര്‍ത്തനത്തിന്‍റെ ബീജാക്ഷരങ്ങള്‍ കണ്ണിലുറങ്ങും സോപ്നത്തിന്‍ മേനിയെ തൊട്ടു ഉണര്‍ത്തും കാമിനിയായതും നീയോ എവിടെ എല്ലാം തേടിയലഞ്ഞു കവിതേ നിന്നെ ഏതോക്കെ വഴിയില്‍ തിരഞ്ഞു തീവണ്ടിയുടെ താളത്തില്‍ വയറ്റത്ത് അടിച്ചും പാടത്തു വിയര്‍പ്പ് ഒഴുക്കുന്നവന്‍റെ യും കുന്നിന്‍ മുകളിലും താഴ്വാരങ്ങളിലും കാലിയെ മേയിക്കുന്നവന്‍റെ പാട്ടുകളിലോ എവിടെ എല്ലാം തേടിയലഞ്ഞു കവിതേ നിന്നെ ഏതോക്കെ വഴിയില്‍ തിരഞ്ഞു മര്‍ദ്ദിതര്‍ക്കായിയെന്ന വ്യാചേന ആകാശത്തെ മുഷ്ടി ചുരുട്ടി ഇടിക്കുന്നവന്‍റെ യും കദറിന്‍റെ കീശയിലെ കണ്ണാടകാരന്‍റെ നിറയാര്‍ന്ന ചിത്രം പതിഞ്ഞ നോട്ടുകള്‍ മേയുന്ന പച്ചയും കവിയും വെളുപ്പും കൊടികുറകള്‍ പറക്കുന്നതിനിടയി...

ഇന്ന് ഒന്നാം തീയ്യതി ആണല്ലോ

ഈ ഗതി മറുഗതി തേടും ഇന്ന് ഒന്നാം തീയ്യതി ആണല്ലോ ഒന്നിനു പിറകെ ഒന്നേ വന്നങ്ങു ഓളം തല്ലും തിരകടലലയായ് കടങ്ങലാര്‍ത്തു ചിരിച്ചു തകര്‍ക്കും ഇന്ന് ഒന്നാം തീയ്യതി ആണല്ലോ തെരുവോരങ്ങളില്‍ കാണുമ്പോളായി തരുവാനുള്ളവര്‍ മാറി നടക്കും വാങ്ങനുള്ളവര്‍ വാതിലില്‍ അണയുമ്പോള്‍ വഴുതിയകലുവനോരുങ്ങും ഇന്ന് ഒന്നാം തീയ്യതി ആണല്ലോ മുതലില്ലാത്തവര്‍ മുതുകില്‍ പേരും ഭാണ്ഡം മിറക്കി മുതലാളിയുടെ മുന്നില്‍ നിന്നു മടിശീല നിറച്ചങ്ങു മദിര മദിരാക്ഷികളെ തേടി നടന്നങ്ങു മാനം മുട്ടും കിനാക്കള്‍ കണ്ടു നടക്കും ഇന്ന് ഒന്നാം തീയ്യതി ആണല്ലോ പാല്‍ക്കാരനും പൂക്കാരിയും പാത്രം മോറുന്നവളും മുറ്റമടിക്കുന്നവരും പാറാവ്‌ നില്‍ക്കുന്നവരും പതിവിനു നേരത്തെ എത്തും ഇന്ന് ഒന്നാം തീയ്യതി ആണല്ലോ ഉള്ളവനെപ്പോഴും ഒന്ന് മറിയാതെ ഉളിപ്പില്ലാതെ വാരിക്കുട്ടും ഓര്‍മ്മകളിലെത്താതെ നിത്യം ഓണം കൊല്ലും ദിനമല്ലോ ഇന്ന് ഒന്നാം തീയ്യതി ആണല്ലോ നിറമറിയാതെ നിണം ചീന്താതെ നീങ്ങിടുക കടക്കെണി കളിലമരാതെ നില നിര്‍ത്തീടുക വരവും ചിലവും നിങ്ങള്‍ തന്‍ വരുതിയിലായി ഇന്ന് ഒന്നാം തീയ്യതി ആണല്ലോ

എന്തെ ഞാനിങ്ങനെ എന്‍റെ നാടിങ്ങനെ

ഒരു വിളിയില്‍ എത്തി നില്‍ക്കും ആബുലന്‍സിനെക്കാള്‍ മുന്നില്‍ പീസ്സയും ബര്‍ഗറും കാറു വാങ്ങുവാന്‍ ലോണുകിട്ടും അതിലും ഏറിനില്‍ക്കും പലിശ വിദ്യാഭ്യാസ ലോണുകള്‍ക്ക് പണമേറെയുണ്ട് ക്രികെറ്റു ടീമിനെ വാങ്ങുവാന്‍ എന്നാല്‍ ഇല്ല കൊടുക്കുവാന്‍ ജീവ കാരുണൃയ പ്രവര്‍ത്തനങ്ങള്‍ക്കായി ശീതികരിച്ച കടകളില്‍ നിന്നും വാങ്ങും ചെരുപ്പുകള്‍ പച്ചകറിയോ തെരുവോര പാതയില്‍നിന്നും രണ ഭങ്കുരാമാം മണിമന്ദിരങ്ങളില്‍ പിഴിഞ്ഞു സംഭരിച്ചിടുന്നു ശീതികരിച്ച് രണം പണമായി ഒഴുക്കുന്നു സമ്പന്നതയുടെ സിരകളിലായ് മരുന്ന് ആഹരമാക്കിയും ആഹാരം മരുന്നാക്കിമാറ്റുന്നു രസനകള്‍ക്ക് സ്വാദ്‌യെറ്റുവാന്‍ രാസായാനങ്ങളാല്‍ ശീതള പനിയങ്ങള്‍ കുടിക്കുമ്പോള്‍ വേണം പാത്രം കഴുകുവാന്‍ നാരങ്ങാ നീരല്‍ നിര്‍മ്മിക്കുന്നത് എല്ലാവര്‍ക്കും പ്രശസ്തരാവണം എന്നാല്‍ പ്രഷത്തിക്കു ഉതകുന്ന പാതകള്‍ എങ്ങിനെയെന്നു തെടുകയില്ല അല്‍പ്പവും എന്തെ ഞാനിങ്ങനെ എന്‍റെ നാടിങ്ങനെ

നിത്യത തേടി

സീതയെ തേടും ശ്രീരാമനല്ല സൗഗന്ധികം തേടും ഭീമനല്ല മേനക തേടും ദുര്‍വാസാവുമല്ല ശകുന്തള തേടും ദുഷന്തനല്ല ലൈലയെ തേടും മജുനുവല്ല ഹീരയെ തേടും റാഞ്ചയല്ല ജൂലിയെ തേടും സീസറല്ല വാസവദത്ത തേടും ഉപഗുപ്തനല്ല കടാപുറം തോറും പാടിയലയും പരീകുട്ടിയല്ല പ്രണയങ്ങളൊക്കെ തേടിയെത്തുന്നവര്‍ പരിണയിക്കും മരണമെന്ന നിത്യ ശന്തിയല്ലോ ?.!