Wednesday, January 21, 2009

സമയമില്ല സമയമില്ല ജീ ആര്‍ കവിയൂര്‍

bx-bx067wസമയമില്ലെനിക്ക്
സമയമില്ലെനിക്ക് ഇന്ന് സമയമില്ലെനിക്ക്
ഉദിച്ച് ഉയരും സൂര്യനെയും
മിന്നിമറയുന്നു നക്ഷത്രങ്ങളെയും
നിലാവൊളി വിതറും ചന്ദ്രനേയും
മഴവില്ലിന്‍ വര്‍ണ്ണങ്ങളും
മദിച്ചാടും മയില്‍ പേടയെയും
മധുരമായി പാടും കുയിലിനേയും
കാണുവാനും കേള്‍ക്കുവാനും
ഇന്നെയെനിക്ക് സമയമില്ല എനിക്കു
സമയമില്ലെനിക്ക് ഇന്ന് സമയമില്ലെനിക്ക്
വീണു കിടക്കും വേദനക്കു നേരെ
നീട്ടുവാന്‍ കൈകളില്ലയെനിക്ക്
വിശന്നു കാലും വയറിനു അപ്പുറത്തേക്കു
പായും പാച്ചിലില്‍ ബന്ധ സ്വന്തങ്ങളെ
കാണുവാനും കേള്‍ക്കുവാനുമിന്നു
സമയമില്ലെനിക്ക് ഇന്ന് സമയമില്ലെനിക്ക്
കരയും കണ്ണുകളോപ്പുവാനും
സങ്കടം കേള്‍ക്കുവാനും
സഹജീവികള്‍ക്കൊരു
പുഞ്ചിരിയും ഹസ്ത ദാനങ്ങള്‍ക്കും
സമയമില്ലെനിക്ക് ഇന്ന് സമയമില്ലെനിക്ക്
സന്ധ്യകളും പുലരികളിലും
സൃഷ്ടിച്ച പ്രപഞ്ച സൃഷ്ടാവിനെയും
പിന്നെ എന്നെ സൃഷ്ടിച്ചവരെയും
കുറിച്ചൊന്നു ഓര്‍ക്കുവാനും
സമയമില്ലെനിക്ക് ഇന്ന് സമയമില്ലെനിക്ക്
ഹരി ശ്രീ തന്‍ ആദ്യാക്ഷങ്ങള്‍
പറഞ്ഞുതന്ന ഗുരുവിനെ സ്മരിക്കുവാനും
വേദനകളെ വേരോടെ അകറ്റും
വേദാന്തങ്ങളോന്നും കേള്‍ക്കുവാനും
സമയമില്ലെനിക്ക് ഇന്ന് സമയമില്ലെനിക്ക്
എങ്ങോട്ടാണ് എന്റെയി യാത്ര
എവിടെക്കാണ്ന്റെയി യാത്ര
സമയമില്ല എനിക്കിന്നു
ഇതുയൊന്നു എന്നെ കുറിച്ച്
ഓര്‍ക്കുവാനും സമയമില്ലെനിക്ക്
സമയമില്ലെനിക്ക് ഇന്ന് സമയമില്ലെനിക്ക്

2 comments:

mohanan said...

What poiet sayes correct, now people don't have time to think our'sself.
Excelent keep it up

KRISHNA said...

The entire mankind is too busy. Have no time to see the great creations of God. They have no time to help fellow human beings...

GR Kaviyoor make his strong point against the hypocratic society, which is becoming more and more self centered and materialistic.