നിദ്രാവിഹീനം
തിരിഞ്ഞും മറിഞ്ഞു കിടന്നിട്ടും തന്നിലേക്കടുത്തില്ല രാവിതുവരേക്കും നിദ്രാ ദേവി എന്നെ കണ്ടതേയില്ല നിൻ വിരഹകടൽ അടുത്തില്ല ഓർമ്മതിരകളെന്നെ തൊട്ടകന്നു ഒളിമിന്നലായ് നിലാക്കുളിരും ഒന്നൊന്നായി പെയ്തിറങ്ങിയ മഞ്ഞും ഒന്നു മിഴിയടക്കാനായ് കാത്തുനിന്നു ഒരായിരം മധുരമാം കിനാക്കളും ഓളം തള്ളി വന്നു കണ്ണുനീർ ഒട്ടുമേ വന്നില്ല ഉറക്കമെന്നിൽ തിരിഞ്ഞും മറിഞ്ഞു കിടന്നിട്ടും ..!!