എന്റെ പുലമ്പലുകള്‍ 24

എന്റെ പുലമ്പലുകള്‍ 24...!!


കരയുന്നതിന്‍ മുന്‍പേ കണ്ണുകളില്‍ നിറയുന്നു പ്രണയം
ഉറങ്ങുന്നതിനുമുന്‍പേ എല്ലാ സ്വപ്നങ്ങലുടയുന്നുവല്ലോ
പ്രണയം  ഒരു തെറ്റാണെന്ന് ഞാന്‍ അറിയുന്നു.
ആരെങ്കിലും  തടഞ്ഞിരുന്നുയെങ്കില്‍  തെറ്റിലേക്ക് വഴുതും മുന്‍പേ ..!!

ഏകാന്തതെ നീ എപ്പോഴെങ്കിലും എന്നെ തിരയുമ്പോള്‍
ഈ ലോകത്തോടല്ല സ്വയം  ഒന്ന്  ചോദിച്ചുകോള്‍ക
നിന്റെ അടുത്തുയെവിടയോ ഞാനും ഉണ്ട് എന്നോര്‍ക്കുക
ഓര്‍മ്മകളോടല്ലങ്കിലും കുടെ തങ്ങിയ നിമിഷങ്ങളോടല്ലങ്കിലും ചോദിക്കു ...!!

മനസ്സിനു എപ്പോഴും അതൊരു പഴക്കമായി മാറിയിരിക്കുന്നു
നൊമ്പരമെറ്റാലും നിറകണ്ണുകളാലും പുഞ്ചിരിക്കാനുള്ള കരുത്തു
നേരത്തെ ഉണ്ടെങ്കിലും ശ്രമിക്കാതിരിക്കില്ല
പ്രണയമേ നിന്നെ  സ്വന്തമാക്കാന്‍ എന്നും ...!!!

എഴുതട്ടെ കുറച്ചു വരികളിന്നു സമയത്തിന്‍ ആവിശ്യമല്ലോ
ഉള്ളിന്റെ ഉള്ളില്‍ വേദന ഏറെ നിറഞ്ഞിരിക്കുന്നുയെങ്കിലും
വീണുടയുന്നു കണ്ണുനീര്‍ എന്‍ കടലാസിലായി
തോന്നുന്നു തുലികയില്‍ മഷിയെക്കാള്‍ കണ്ണുനീരോ കൂടുതല്‍....!!

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “