Posts

Showing posts from September, 2014

ദൈവമേ ....!!

ദൈവമേ ....!! മൗനം തേന്‍കൂടുകൂട്ടുന്നു മനസ്സിന്‍ ചില്ലകളില്‍ മദം പൊട്ടും ചിന്തകളാല്‍ മത്ത ഭ്രമരമായ് ചവിട്ടി മെതിക്കുന്നു മൃദുല ദലങ്ങളില്‍ നൊമ്പരം മരണ ഭീതിയുണര്‍ത്തുന്നു മഴയറ്റ മരുഭൂമിയിലൊറ്റപ്പെട്ട മാര്‍ദവമില്ലാത്ത ഹൂങ്കാരത്തോടെ മര്‍ദനമേറ്റുന്നു കാറ്റിന്റെ കൈയ്യാല്‍ മണമറ്റു മാനമറ്റു മരുവുന്നു ഓര്‍മ്മകളുടെ മരീചിക തേടി മെതിയടി തേഞ്ഞു മണ്ണിന്റെ മാറില്‍ ഒരിറ്റു സ്നേഹ തുള്ളിക്കായി മോഹമേ നിന്‍ നിദ്രവില്ലാ രാവുകള്‍ മുട്ടിപ്പായി പ്രാത്ഥിക്കുന്നു വീണ്ടും വീണ്ടും മുന്നോട്ടു നയിക്കണേ മുട്ടില്ലാതെ മുകളിലോ താഴയോ ഒളിച്ചു കളിക്കു- മെന്‍ രോദനം കേള്‍ക്കുമീശ്വരന്മാരെ മരുവുന്നുവോ നിങ്ങളെന്‍ ദേഹത്തുവമിക്കും ദൈവമേ !!

ഉണരുക ഉണരുക ഉണരുക ..!!

ഇനി നിനക്കുറങ്ങുവാന്‍ നേരമായിയെന്നറിക വേഗം തിരികെ വരാത്ത പകലിന്‍റെ പുഞ്ചിരി പൊള്ളലേറ്റു മിഴി നീരിറങ്ങി ഉപ്പളമായി ചേര്‍ന്ന ജീവിത വിശപ്പിന്‍ വിയര്‍പ്പിനും ഉണ്ട് ക്ഷാരമെന്നറിഞ്ഞു മുന്നേറുക ഇരുളിന്‍ കൈയ്യാല്‍ അമര്‍ന്നു ഉടയും ഭീമ പ്രതിമകണക്കെ ആവാതിരിക്കട്ടെ ഉണരുക ഉയിര്‍ കോള്‍ക മനസ്സിന്റെ മച്ചക വാതിലിന്‍ മുന്നിലായി നിലകൊള്ളുക ഭീഷ്മ ശപഥം പോല്‍ , ചിരിയടക്കുക ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തിന്‍ ഇടയാകാത്ത വണ്ണം മോഹമെന്ന കടലിനെ മഥിക്ക നീ ഉയരട്ടെ കാമധേനുവും കല്‍പ്പവൃക്ഷത്തണലും കൈക്കലാവട്ടെ അമൃതകുംഭവും അര്‍ക്കാംശു വെളിവാകട്ടെ ചന്ദ്രബിംബം മറയട്ടെ. നീയാണ് നീയാണ് എന്നറിയും വരക്കും ഉറക്കം നടിക്കിനി നീ ഉണരുവാന്‍ നേരമായിയെന്നറിഞ്ഞു ,വിജയഘോഷം മുഴങ്ങട്ടെ തിമിലകള്‍ ഉച്ചത്തില്‍ ദിക്കുകളെ അറിയിയട്ടെ പ്രകമ്പനം കൊള്ളട്ടെ പ്രഭാതമായി മാറട്ടെ ഉണര്‍വോടെ ഇനി ഉണരുക ഉണരുക ഉണരുക ..!!

യാത്രക്കിടയിലെ ചിന്തകള്‍

യാത്രക്കിടയിലെ ചിന്തകള്‍ നിഴലിന്റെ ആഴങ്ങളില്‍ മുങ്ങി കളിച്ചും നിര്‍നിദ്രരാവുകളില്‍ തേങ്ങലായി മാറി തിരവന്നു കരകവര്‍ന്നകലുന്നു മെല്ലെ മനസ്സിന്റെ നിമ്നോന്നതങ്ങളില്‍ പകലന്തിയോളം നിരാശതന്‍  ഇരുള്‍പടര്‍ന്നു ജീവിതം വഴിമുട്ടിനിന്നു തേടുന്നു ശാന്തിക്കായി ഒരു കൈപ്പിടിതാങ്ങിനായി പരതി മെല്ലെ കൊതിക്കുന്നു ആരെയുംപോലെ ഞാനുമെന്‍ കാതിന്റെയും  നാവിന്റെയും  രുചിപകരുമെന്‍ മലയാളത്തെ സ്വായക്തമാക്കുവാന്‍ ഇല്ലയറിയില്ല എന്‍ ഭാഷയാ മൂന്നു കുട്ടര്‍ക്കുമാത്രം മറ്റാരുമല്ലയീ ശ്രേഷ്ഠ ഭാഷ പറയുന്നയിവരെ ചെറുതായി കാണോല്ലേ അവരല്ലോ കാക്ക ,പട്ടി, പൂച്ച എന്നിവര്‍  ,അതെ എന്‍ തനതായ നാടന്‍ മൊഴി പറയുവോര്‍,ഇവിടെയുമെവിടെയും എന്‍ ഭാഷ മാത്രം കേള്‍ക്കുമ്പോളറിയാതെ ഓര്‍ത്തുപോകുന്നു ഇവര്‍ക്കുമെന്തേ ആഗലേയം നിഷിദ്ധമാകുന്നില്ലേ എന്റെ മനോഗതം കേട്ടിട്ടാകും അടുത്തു എവിടെയോ പരിസരം മറന്നു ഒരു പൂച്ച കരഞ്ഞു ,തിരിഞ്ഞു നോക്കുമ്പോള്‍ അറിയുന്നു മറ്റൊന്നുമല്ല എന്‍ സഹയാത്രികന്റെ മൊബൈലില്‍ നിന്നും റിംഗ് ടോണായിരുന്നാകരച്ചില്‍ ...!!

നിത്യ പ്രയാണം

നിത്യ പ്രയാണം നേരിന്റെ നെഞ്ചില്‍ നിന്നും അനുഭവങ്ങളുടെ തീച്ചുളയില്‍ ഉരുകി ഒഴുകുയ ലവണ മധുരങ്ങളും ജീവിത കയ്യ്പ്പിന്‍ സ്വാദുകളാല്‍ ഉച്ചാടനം ചെയ്യാന്‍ കഴിയാത്ത ഉദരാഗ്നിയില്‍ നിന്നും നിശ്വാസ വായുക്കളുടെ ദുര്‍ഗന്ധം മറക്കാന്‍ ലേപനം പുരട്ടി എല്ലായിടങ്ങളിലും ഗണനാതീതനായി എന്നിട്ടും ഏകാന്ത പഥികനവൻ പകലന്തിയോളം ഭാരം ചുമക്കുന്നു എന്നും ജയിക്കുകയും തോൽക്കുകയും എന്നും പുതു പുത്തന്‍ പ്രതീക്ഷകളുടെ തളിര്‍ നാമ്പുകൾ മനസ്സിൽ മുളപ്പിച്ചു ജീവിതവഴിയിലുടെ ആശകളുടെ മോഹഭംഗങ്ങലുടെ ജന്മ നൊമ്പരങ്ങളുടെ കണക്കുകളുടെ ഗുണനഹരണങ്ങലുടെ ശിഷ്ടവും പേറി സ്വന്തം ശവത്തിൻ  ഭാരം സഹിച്ചു കല്ലറയിലേക്കുള്ള ദൂരമളക്കുന്നു

കുറും കവിതകള്‍ 328

കുറും കവിതകള്‍ 328 മണവും  ഗുണവും മനവുമകന്നുപോയി. മഴയാല്‍  ഓണം . പൂവിളികേട്ടില്ല തുമ്പികള്‍ പറന്നില്ല മഴയകന്നില്ല ഓണംവരവായി മനം കൊണ്ട് മാര്‍ക്കണ്ഡേയന്‍ ശരീരത്താല്‍  ഭീഷ്മരും. എവിടെയോ നഷ്ട വസന്തം. !! മത്തഗജം കണക്കെ മനം കരിമ്പിന്‍ കാടു തേടുന്നു. ഗ്രിഷ്മ സന്ധ്യകള്‍ ..!! കടത്തിണ്ണയില്‍ ഓല കുടയുമായി ഓണ മഴനഞ്ഞു മാവേലികള്‍ മുക്കുറ്റി പൂക്കള്‍ മുരടിച്ചു പോയി. പൂക്കളം മറന്നു മുറ്റങ്ങള്‍ നിലവിളക്കത്തു തൂശനിലയില്‍ വിഭവങ്ങള്‍ ഓണ നിലാവു നടുമുറ്റത്തു   കര്‍ക്കിട മഴ മനസ്സിലേ തുരുത്തില്‍ ഓണം സ്വപ്നവുമായി ..!!